അഭ്യൂഹങ്ങൾക്ക് ഒടുവിൽ ഒരു സൈനിംഗ് കൂടെ ഈസ്റ്റ് ബംഗാൾ പൂർത്തിയാക്കുന്നു. ഐ എസ് എൽ ക്ലബായ ജംഷദ്പൂരിന്റെ മധ്യനിര താരം ബികാഷ് ജൈറു ആണ് ഈസ്റ്റ് ബംഗാളിലേക്ക് എത്തുന്നത്. താരവും ക്ലബുമായി കരാർ ധാരണയിൽ എത്തി. ലോക്ക് ഡൗൺ കഴിഞ്ഞാൽ ബികാഷ് ഈസ്റ്റ് ബംഗാളുമായി കരാർ ഒപ്പുവെക്കും.
വിങ്ങറായ ബികാഷ് ജൈറു ഈ സീസണിൽ ആകെ 9 മത്സരങ്ങളിൽ മാത്രമെ ജംഷദ്പൂരിനായി കളിച്ചിരുന്നുള്ളൂ. 29കാരനായ ജൈറു മുമ്പും ഈസ്റ്റ് ബംഗാളിനായി കളിച്ചിട്ടുള്ള താരമാണ്. മുമ്പ് ഐ എസ് എല്ലിൽ പൂനെ സിറ്റിക്കു വേണ്ടിയും ബികാഷ് കളിച്ചിട്ടുണ്ട്.