ബിദ്യാനന്ദ ഇനി എ ടി കെ മോഹൻ ബഗാനിൽ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ബിദ്യാനന്ദ സിംഗ് എന്ന മണിപ്പൂർ യുവതാരത്തെ എ ടി കെ മോഹൻ ബഗാൻ സ്വന്തമാക്കി. അവസാന രണ്ട് സീസണിലും മുംബൈ സിറ്റിക്ക് ഒപ്പമായിരുന്നു ബിദ്യാനന്ദ സിംഗ് കളിച്ചിരുന്നത്. എന്നാൽ അവസാന സീസണിൽ ഒരു മത്സരം പോലും താരം കളിച്ചിരുന്നില്ല. 23കാരനായ താരം മുമ്പ് 2016-17 സീസണിൽ എ ടി കെയുടെ ജേഴ്സിയിൽ ആയിരുന്നു ഐ എസ് എല്ലിൽ അരങ്ങേറിയത്. ഈ ട്രാൻസ്ഫർ ബിദ്യാനന്ദയ്ക്ക് എ ടി കെയിലേക്ക് ഒരു തിരിച്ചുവരവാണ്.

ബെംഗളൂരു എഫ് സിക്ക് വേണ്ടിയും താരം മുമ്പ് കളിച്ചിട്ടുണ്ട്. ഡിഫൻസീവ് മിഡ്ഫീൽഡറായ താരം മുമ്പ് ഇന്ത്യൻ അണ്ടർ 19 ടീമിനു വേണ്ടി കളിച്ചിട്ടുണ്ട്. എ ഐ എഫ് എഫ് എലൈറ്റ് അക്കാദമിയിലൂടെ വളർന്നു വന്ന താരമാണ്. ഐ എസ് എല്ലിൽ ഇതുവരെ 16 മത്സരങ്ങൾ കളിച്ചിട്ടുള്ള താരം ഒരു ഗോളും ഒരു അസിസ്റ്റും സ്വന്തമാക്കിയിട്ടുണ്ട്.