പുതിയ സീസണ് മുന്നോടിയായി ഒരു വലിയ സൈനിങ് ബെംഗളൂരു എഫ് സി പൂർത്തിയാക്കി. കഴിഞ്ഞ ഐ ലീഗിൽ ട്രാവുവിനു വേണ്ടി ഗോളടിച്ചു കൂട്ടിയ ബിദ്യാസാഗർ സിംഗ് ബെംഗളൂരു എഫ് സിയുമായി മൂന്ന് വർഷത്തെ കരാർ ഒപ്പുവെച്ചു. ഇത് സംബന്ധിച്ച് ബെംഗളൂരു എഫ് സിയുടെ ഔദ്യോഗിക പ്രഖ്യാപനം ഇന്ന് വന്നു.
INCOMING! 🔥 The Blues have acquired the services of 23-year-old striker Bidyashagar Singh, who finished top of the goalscoring charts in the 2020-21 I-League. #WeAreBFC #WelcomeBidya 🔵 pic.twitter.com/OtTazYtv2d
— Bengaluru FC (@bengalurufc) July 28, 2021
കഴിഞ്ഞ ഐ ലീഗിൽ ട്രാവുവിനു വേണ്ടി 15 മത്സരങ്ങൾ കളിച്ച താരം 12 ഗോളുകൾ അടിച്ചിരുന്നു. ഇതിൽ രണ്ട് ഹാട്രിക്കും ഉൾപ്പെടുന്നു. ഈസ്റ്റ് ബംഗാളിൽ നിന്നായിരുന്നു ബിദ്യാസാഗർ കഴിഞ്ഞ സീസണിൽ ട്രാവുവുവിൽ എത്തിയത്. 23കാരനായ താരം ബെംഗളൂരു എഫ് സിയുടെ അറ്റാക്കിന് കരുത്താകും. ഈസ്റ്റ് ബംഗാളിനായി കളിക്കുമ്പോൾ കൊൽക്കത്ത ഫുട്ബോൾ ലീഗിലും ഡ്യൂറണ്ട് കപ്പിലും മികച്ച പ്രകടനം താരം നടത്തിയിരുന്നു. ഡ്യൂറണ്ട് കപ്പിൽ അഞ്ചു ഗോളുകൾ നേടാൻ ബിദ്യാസാഗറിനായിരുന്നു.
2016 മുതൽ ഈസ്റ്റ് ബംഗാളിന്റെ അക്കാദമിയിൽ ബിദ്യാസാഗർ ഉണ്ട്. താരം ട്രാവു അക്കാദമിയിൽ മികവ് തെളിയിച്ചതിനു ശേഷമായിരുന്നു ഈസ്റ്റ് ബംഗാൾ അക്കാദമിയിലേക്ക് എത്തിയത്.
“ബെംഗളൂരു എഫ്‌സിയിൽ എത്തുന്നത് തനിക്ക് ഒരു സ്വപ്ന സാക്ഷാത്കാരം പോലെയാണ് എന്നും. ക്ലബിനൊപ്പം കൂടുതൽ നേട്ടങ്ങൾ നേടാൻ ഞാൻ ആഗ്രഹിക്കുന്നു.” എന്നും കരാർ ഒപ്പുവെച്ച ശേഷം ബിദ്യാസാഗർ പറഞ്ഞു.