ഐ ലീഗിൽ ഗോളടിച്ച് കൂട്ടിയ ബിദ്യാസാഗർ ബെംഗളൂരു എഫ് സിയിലേക്ക്

Img 20210623 174300

പുതിയ സീസണ് മുന്നോടിയായി ഒരു വലിയ സൈനിങ് ബെംഗളൂരു എഫ് സി നടത്തുന്നു എന്ന് സൂചനകൾ. കഴിഞ്ഞ ഐ ലീഗിൽ ട്രാവുവിനു വേഅൻടി ഗോളടിച്ചു കൂട്ടിയ ബിദ്യാസാഗർ ബെംഗളൂരു എഫ് സിയുമായി രണ്ടു വർഷത്തെ കരാർ ഒപ്പുവെച്ചു എന്നാണ് റിപ്പോർട്ടുകൾ. വരും ദിവസങ്ങളിൽ ഇത് സംബന്ധിച്ച് ബെംഗളൂരു എഫ് സിയുടെ ഔദ്യോഗിക പ്രഖ്യാപനം വരും.

കഴിഞ്ഞ ഐ ലീഗിൽ ട്രാവുവിനു വേണ്ടി 15 മത്സരങ്ങൾ കളിച്ച താരം 12 ഗോളുകൾ അടിച്ചിരുന്നു. ഇതിൽ രണ്ട് ഹാട്രിക്കും ഉൾപ്പെടുന്നു. ഈസ്റ്റ് ബംഗാളിൽ നിന്നായിരുനു ബിദ്യാസാഗർ കഴിഞ്ഞ സീസണിൽ ട്രാവുവുവിൽ എത്തിയത്. 23കാരനായ താരം ബെംഗളൂരു എഫ് സിയുടെ അറ്റാക്കിന് കരുത്താകും. ഈസ്റ്റ് ബംഗാളിനായി കളിക്കുമ്പോൾ കൊൽക്കത്ത ഫുട്ബോൾ ലീഗിലും ഡ്യൂറണ്ട് കപ്പിലും മികച്ച പ്രകടനം താരം നടത്തിയിരുന്നു. ഡ്യൂറണ്ട് കപ്പിൽ അഞ്ചു ഗോളുകൾ നേടാൻ ബിദ്യാസാഗറിനായിരുന്നു. 2016 മുതൽ ഈസ്റ്റ് ബംഗാളിന്റെ അക്കാദമിയിൽ ബിദ്യാസാഗർ ഉണ്ട്. താരം ട്രാവു അക്കാദമിയിൽ മികവ് തെളിയിച്ചതിനു ശേഷമായിരുന്നു ഈസ്റ്റ് ബംഗാൾ അക്കാദമിയിലേക്ക് എത്തിയത്.