ക്ലൈറ്റൻ സിൽവയുടെ സുന്ദര ഗോളിൽ കേരള ബ്ലാസ്റ്റേഴ്സിനെതിരെ ബെംഗളൂരു എഫ് സി മുന്നിൽ

20210120 201331
Credit: Twitter

ഐ എസ് എല്ലിൽ കേരള ബ്ലാസ്റ്റേഴ്സ് വീണ്ടും പതറുകയാണ്. ഇന്ന് ബെംഗളൂരു എഫ് സിയെ നേരിടുന്ന കേരള ബ്ലാസ്റ്റേഴ്സ് ആദ്യ പകുതി അവസാനിക്കുമ്പോൾ ഒരു ഗോൾ പിറകിലാണ്. ഫകുണ്ടോയും ജസലും ഒന്നും ഇല്ലാതെ ഇറങ്ങിയ കേരള ബ്ലാസ്റ്റേഴ്സിന് അവസാന മത്സരങ്ങളിൽ നടത്തിയ നല്ല പ്രകടനങ്ങൾ ആവർത്തിക്കാൻ ഇന്ന് ഇതുവരെ ആയില്ല. എങ്കിലും കേരള ബ്ലാസ്റ്റേഴ്സ് ആയിരുന്നു മികച്ച രീതിയിൽ കളി തുടങ്ങിയത്.

പക്ഷെ നല്ല ഫൈനൽ ബോളുകൾ ഇല്ലാത്തതു കൊണ്ട് തന്നെ കേരള ബ്ലാസ്റ്റേഴ്സിന് നല്ല അവസരങ്ങൾ സൃഷ്ടിക്കാൻ ആയില്ല. ബെംഗളൂരു എഫ് സി ആകട്ടെ അവർക്ക് ലഭിച്ച ആദ്യ അവസരം തന്നെ മുതലെടുത്ത് ലക്ഷ്യം കണ്ടു. 24ആം മിനുട്ടിൽ രു ലോങ് ത്രോയിൽ നിന്ന് കിട്ടിയ അവസരം ഒരു മനോഹരമായ ആക്രൊബാറ്റിക് വോളിയിലൂടെ ക്ലൈറ്റൻ സിൽവ വലയിൽ എത്തിച്ചു.

ഈ ഗോളിന് ശേഷം ബെംഗളൂരു എഫ് സി കൂടുതൽ ശക്തമാകുന്നതാണ് കണ്ടത്. രണ്ടാം പകുതിയിൽ കേരള ബ്ലാസ്റ്റേഴ്സ് തിരിച്ചുവന്നില്ല എങ്കിൽ ബെംഗളൂരുവിനെതിരെ ഡബിൾ പരാജയം എന്ന നാണക്കേട് കൂടെ കടമായി വെക്കേണ്ടി വരും.

Previous articleകേദർ ജാദവ്, പിയൂഷ് ചൗള, മുരളി വിജയ് ഒക്കെ പുറത്ത്, സി എസ് കെ നിലനിർത്തിയത് ഇവരെ
Next articleമലിംഗയെ മുംബൈ ഇന്ത്യൻസ് റിലീസ് ചെയ്തു