ബെംഗളൂരുവിന് നാലാം ജേഴ്സി, ഇത്തവണ മഞ്ഞയിലേക്ക്

Newsroom

ബെംഗളൂരു എഫ് സി ഈ‌ സീസണിലെ തങ്ങളുടെ നാലാം ജേഴ്സിയും രംഗത്ത് ഇറക്കി. ഇന്ന് നടക്കുന്ന ടോപ് ഓഫ് ദി ടേബിൾ മത്സരത്തിൽ ചെന്നൈയിൻ എഫ് സിക്കെതിരെ ബെംഗളൂരു എഫ് സി ഈ ജേഴ്സി അണിഞ്ഞാകും കളത്തിൽ ഇറങ്ങുക. മഞ്ഞ നിറത്തിലാണ് ബെംഗളൂരു എഫ് സിയുടെ ജേഴ്സി.

മൂന്നാം ജേഴ്സി ആയാണ് ബെംഗളൂരു എഫ് സി ഇത് അവതരിപ്പിച്ചത് എങ്കിലും ഇത് ബെംഗളൂരുവിന്റെ നാലാം കിറ്റാണ്. ഹോം കിറ്റായ നീലയ്ക്കും എവേ കിറ്റായ വെള്ളയ്ക്കും പുറമെ കഴിഞ്ഞ ആഴ്ച പച്ച ജേഴ്സി അണിഞ്ഞായിരുന്നു ബെംഗളൂരു കളത്തിൽ ഇറങ്ങിയത്. ഈ പുതിയ കിറ്റ് കൂടി ആകുമ്പോൾ നാല് കിറ്റായി ബെംഗളൂരു എഫ് സിക്ക്. പ്യൂമ ആണ് ബെംഗളൂരുവിന്റെ കിറ്റുകൾ ഒരുക്കുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial