കേരള ബ്ലാസ്റ്റേഴ്സിന്റെ സൂപ്പർ സൈനിംഗ് ഡിമിറ്റാർ ബെർബറ്റോവിന് വീണ്ടും പരിക്ക്. ഇന്ന് ഡെൽഹി ഡൈനാമോസിനെതിരെ ഇറങ്ങിയ ബെർബറ്റോവ് ആദ്യ പകുതിയിൽ തന്നെ പരിക്കേറ്റ് കളം വിടുകയായിരുന്നു. 39ആം മിനുട്ടിലാണ് കാഫ് മസിലിന് പരിക്കേറ്റ് ബെർബ മടങ്ങിയത്.

നേരത്തെയും പരിക്കേറ്റ് ബെർബറ്റോവിന് ബ്ലാസ്റ്റേഴ്സിന്റെ മത്സരങ്ങൾ നഷ്ടമായിരുന്നു. പരിക്കേറ്റ ബെർബറ്റോവിന് പകരം മാർക്ക് സിഫ്നിയോസ് ആണ് കളത്തിലേക്ക് ഇറങ്ങിയത്. ബെർബറ്റോവ് മികവിലേക്ക് ഉയരുന്നതും കാത്ത് നിന്ന ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് വീണ്ടും നിരാശ ലഭിച്ചിരിക്കുകയാണ്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial













