ഭുവനേശ്വർ: സ്വന്തം തട്ടകത്തിൽ ബെംഗളൂരുവിനെ 4-2ന് തകർത്ത് ഒഡീഷ ഇന്ത്യൻ സൂപ്പർ ലീഗിൽ (ഐഎസ്എൽ) മുന്നോട്ട് കുതിച്ചു. ഈ വിജയത്തോടെ ഒഡീഷ 15 പോയിൻ്റുമായി മൂന്നാം സ്ഥാനത്തേക്ക് എത്തി.
10-ാം മിനിറ്റിൽ ജെറിയാണ് ഒഡീഷയ്ക്ക് ലീഡ് നൽകിയത്27-ാം മിനിറ്റിൽ ബംഗളൂരു ഗോൾകീപ്പർ ഗുർപ്രീതിനെ ഒരു ടവറിംഗ് ഹെഡറിലൂടെ കീഴ്പ്പെടുത്തി മൗർട്ടാഡ ഫാൾ ലീഡ് ഇരട്ടിയാക്കി. ആദ്യ പകുതി അവസാനിക്കാറായപ്പോൾ, അധികസമയത്ത് (45+3′) ഡീഗോ മൗറീഷ്യോ 3-0 എന്ന സ്‌കോറിലേക്ക് എത്തിച്ചു.
52-ാം മിനിറ്റിൽ സുനിൽ ഛേത്രിയിലൂടെ ബംഗളുരു ഒരു ഗോൾ മടക്കി, എന്നാൽ ഒഡീഷ പെട്ടെന്ന് മറുപടി നൽകി. 61-ാം മിനിറ്റിൽ മൗറീഷ്യോ തൻ്റെ ഇരട്ടഗോളുകൾ പൂർത്തിയാക്കി, ഒരു ഉജ്ജ്വലമായ സോളോ റണ്ണിന് ശേഷം ആത്മവിശ്വാസത്തോടെ ഫിനിഷ് ചെയ്ത് തൻ്റെ ടീമിന്റെ വിജയം ഉറപ്പിച്ചു. അവസാനം മെൻഡസിലൂടെ ഒരു ഗോൾ കൂടെ ബെംഗളൂരു മടക്കി എങ്കിലും പരാജയം ഒഴിവാക്കാൻ ആയില്ല.
തോറ്റെങ്കിലും, 20 പോയിൻ്റുമായി ബെംഗളൂരു രണ്ടാം സ്ഥാനത്ത് തുടരുന്നു.