തുടർച്ചയായ രണ്ടാം മത്സരത്തിലും ബെംഗളൂരു എഫ് സിയുടെ ഹീറോ ആയി സുനിൽ ഛേത്രി. ഐ എസ് എല്ലിലെ ആദ്യ സെമിയുടെ ആദ്യ പാദത്തിൽ മുംബൈ അരീനയിൽ വെച്ച് ബെംഗളൂരു എഫ് സിയെ നേരിട്ട ബെംഗളൂരു എഫ് സി മറുപടിയില്ലാത്ത ഒരൊറ്റ ഗോളിനാണ് ഇന്ന് വിജയിച്ചത്. അവസാന മത്സരങ്ങളിൽ എന്ന പോലെ ഡിഫൻസിൽ ഊന്നിയായിരുന്നു ബെംഗളൂരുവിന്റെ കളി. ആദ്യ പകുതിയിൽ മത്സരം ഗോൾ രഹിതമായി തുടർന്നു.
രണ്ടാം പകുതിയിലും ഭൂരിഭാഗം കളി ഗോൾ രഹിതമായി തുടർന്നു. മുംബൈ സിറ്റി ഇരുപതിലധികം ഷോട്ടുകൾ തൊടുത്തു എങ്കിലും ടാർഗറ്റിലേക്ക് ആകെ രണ്ടു ഷോട്ടുകൾ മാത്രമെ അവരിൽ നിന്ന് വന്നുള്ളൂ. ബെംഗളൂരു എഫ് സി ആകട്ടെ കൃതമായ നീക്കങ്ങളിലൂടെ ചിലപ്പോൾ എങ്കിലും മുംബൈ സിറ്റിയെ പ്രതിരോധത്തിലാക്കി.
മത്സരത്തിന്റെ 78ആം മിനുട്ടിലായിരുന്നു ഛേത്രി ബെംഗളൂരു എഫ് സിയുടെ ഹീറോ ആയത്. റോഷന്റെ ഒരു സെറ്റ് പീസിൽ നിന്ന് ഛേത്രിയുടെ ഹെഡർ ആണ് വലയിൽ എത്തിയത്. ഛേത്രിയുടെ ഈ സീസണിലെ നാലാം ഗോൾ. ഐ എസ് എല്ലിലെ ആകെയുള്ള 55ആം ഗോളും. ഈ ഗോൾ മതിയായി ബെംഗളൂരു എഫ് സിക്ക് വിജയം ഉറപ്പിക്കാൻ. ഇതിനു ശേഷം രണ്ടു സുവർണ്ണാവസരങ്ങൾ കൂടെ ഛേത്രിക്ക് ലഭിച്ചു എങ്കിലും രണ്ടു താരത്തിന് ലക്ഷ്യത്തിൽ എത്തിക്കാൻ ആകാത്തത് കൊണ്ട് കളി 1-0ൽ അവസാനിച്ചു. ഇനി മാർച്ച് 12ന് കണ്ടീരവ സ്റ്റേഡിയത്തിൽ വെച്ചാകും രണ്ടാം പാദ സെമി നടക്കുക.