ബെംഗളൂരു എഫ് സി പരിശീലകനെ പുറത്താക്കി

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ബെംഗളൂരു എഫ് സി അവരുടെ പരിശീലകനെ പുറത്താക്കി. ഇന്നലെ മുംബൈ സിറ്റിക്ക് എതിരെ വലിയ പരാജയം നേരിട്ടതിനു പിന്നാലെയാണ് ബെംഗളൂരു എഫ് സി പരിശീലകൻ സിമൺ ഗ്രേസണെ പുറത്താക്കാൻ തീരുമാനിച്ചത്‌. ഇന്നലെ സ്വന്തം ഗ്രൗണ്ടിൽ സ്വന്തം കാണികൾക്ക് മുന്നിൽ 4-0ന്റെ പരാജയം ആയിരുന്നു ബെംഗളൂരു നേരിട്ടത്. ഇതിനു പിന്നാലെ ടീമിൽ നിർണായക മാറ്റങ്ങൾ ഉണ്ടാകും എന്ന് ക്ലബ് ഉടമ പറഞ്ഞിരുന്നു.

ബെംഗളൂരു 23 12 09 09 31 58 800

2022 ജൂണിൽ ആയിരുന്നു ഗ്രേസൺ ബെംഗളൂരു പരിശീലകനായി ചുമതലയേറ്റത്. ബെംഗളൂരുവിനെ കഴിഞ്ഞ സീസണിൽ മൂന്ന് ഫൈനലുകളിൽ എത്തിക്കാൻ അദ്ദേഹത്തിനായി. ഐ എസ് എല്ലിലും സൂപ്പർ കപ്പിലും ബെംഗളൂരു എഫ് സി ഫൈനലിൽ എത്തി എങ്കിലും കിരീടം നേടാൻ ആയില്ല. ഡ്യൂറണ്ട് കപ്പിൽ അവർ കിരെടം നേടുകയും ചെയ്തു.

എന്നാൽ ഈ സീസണിൽ അവർ വളരെ മോശം രീതിയിലാണ് തുടങ്ങിയത്. സീസണിൽ 9 മത്സരങ്ങൾ കഴിഞ്ഞപ്പോൾ ആകെ ഒരു മത്സരമാണ് ബെംഗളൂരു വിജയിച്ചത്. 7 പോയിന്റുമായി അവർ ലീഗിൽ ഒമ്പതാം സ്ഥാനത്ത് നിൽക്കുകയാണ്.