പുതിയ സീസണിൽ പൂനെയിലെ സ്റ്റേഡിയം ബെംഗളൂരു എഫ്സിയുടെ ഹോം ഗ്രൗണ്ടാകും

ഐ എസ് എൽ ചാമ്പ്യന്മാരായ ബെംഗളൂരു എഫ് സി പുതിയ സീസണിൽ പൂനെയിൽ കളിക്കാൻ സാധ്യത. എ എഫ് സിയുടെ ലൈസൻസിംഗ് പൂർത്തീകരിക്കേണ്ടതുള്ളതിനാൽ പൂനെയിൽ ബലെവദി സ്റ്റേഡിയം ഹോം ഗ്രൗണ്ട് ആയി താൽക്കാലികമായി നൽകിയതായി ബെംഗളൂരു എഫ് സി ഔദ്യോഗികമായി അറിയിച്ചു. ബെംഗളൂരു തന്നെയാണ് തങ്ങളുടെ ഹോൻ എന്നും അവിടെ കളിക്കാനുള്ള ശ്രമങ്ങൾ തുടരുന്നുണ്ട് എന്നും ക്ലബ് ഔദ്യോഗിക കുറിപ്പിൽ പറഞ്ഞു.

ബെംഗളൂരു എഫ് സി ഇതുവരെ കളിച്ചിരുന്ന ഹോം സ്റ്റേഡിയമായ കണ്ടീരക സ്റ്റേഡിയവുമായി ബന്ധപ്പെട്ട നിയമ പ്രശ്നങ്ങളാണ് ബെംഗളൂരു എഫ് സിയെ ഈ അവസ്ഥയിൽ ആക്കിയിരിക്കുന്നത്. ബെംഗളൂരു എഫ് സിയും കർണാടക അത്ലറ്റിക്സ് അസോസിയേഷനും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങളോടെ ആരംഭിച്ച പ്രശനം ഇപ്പോൾ കോടതിയിലാണ് ഉള്ളത്.

അത്ലറ്റിക്ക്സ് താരങ്ങൾക്ക് കൂടെ അവകാശപ്പെട്ട സ്റ്റേഡിയമാണ് കണ്ടീരവ. എന്നാൽ ബെംഗളൂരു എഫ് സി വന്നതോടെ അത്ലറ്റിക്ക്സ് താരങ്ങൾക്ക് പർശീലനം പോലും നടത്താൻ ആവുന്നില്ല എന്ന് അത്ലറ്റിക്ക്സ് അസോസിയേഷൻ പറയുന്മു.
ബെംഗളൂരു എഫ് സിക്ക് ഇനി സ്റ്റേഡിയം വിട്ടു കൊടുക്കില്ല എന്നും തങ്ങൾക്ക് പൂർണ്ണമായും സ്റ്റേഡിയം തരികെ നൽകണമെന്നുമാണ് കർണാടക അത്ലറ്റിക്ക് അസോസിയേഷന്റെ ആവശ്യം. ഡിപാർട്മെന്റ് ഓഫ് സെർവീസ് ആൻഡ് സ്പോർട്സിന് ആണ് കണ്ടീരവ സ്റ്റേഡിയത്തിന്റെ ഉടമസ്ഥാവകാശം. 2014 മുതൽ ബെംഗളൂരു എഫ് സിയുടെ ഹോം ഗ്രൗണ്ടാണ് കണ്ടീരവ.

കണ്ടീരവ അല്ലാതെ നല്ല സ്റ്റേഡിയം ബെംഗളൂരുവിൽ ഇല്ല എന്നതാണ് ഇത്ര ദൂരെക്ക് ഹോം മാറാൻ ബെംഗളൂരുവിനെ നിർബന്ധിതരാക്കുന്നത്. സെക്കൻഡ് ഡിവിഷൻ ക്ലബുകൾ കളിക്കുന്ന ബെംഗളൂരു സ്റ്റേഡിയം ലഭിക്കും എങ്കിലും അവിടെ എ എഫ് സി കപ്പ് പോലുള്ള മത്സരങ്ങൾ നടത്താൻ ലൈസൻസ് ലഭിക്കില്ല. ഈ മാസം തന്നെ എ എഫ് സി ലൈസൻസ് നടപടികൾ പൂർത്തിയാക്കേണ്ടതുണ്ട് ബെംഗളൂരു എഫ് സിക്ക്. അതാണ് ഇപ്പോൾ പൂനെ സ്റ്റേഡിയം ബെംഗളൂരു എഫ് സി തിരഞ്ഞെടുക്കാൻ കാരണം.