ഛേത്രിയുടെ പെനാൾട്ടിയിൽ ബെംഗളൂരു എഫ് സിക്ക് ആദ്യ വിജയം

Img 20201204 211138
- Advertisement -

ഐ എസ് എല്ലിലെ ഈ സീസണിലെ ആദ്യ വിജയം ബെംഗളൂരു എഫ്വ്സി സ്വന്തമാക്കി. ഇന്ന് ചെന്നൈയിനെ നേരിട്ട ബെംഗളൂരു എഫ് സി ശക്തമായ പോരാട്ടത്തിന് ഒടുവിൽ എതിരില്ലാത്ത ഒരു ഗോളിനാണ് വിജയിച്ചത്. നേരത്തെ കളിച്ച രണ്ട് മത്സരത്തിലും സമനില ആയിരുന്നു ബെംഗളൂരുവിന്റെ സമ്പാദ്യം. ചെന്നൈയിന് ഇത് സീസണിൽ ആദ്യ പരാജയവുമാണ്.

മികച്ച മത്സരം തന്നെ ആയിരുന്നു ഇന്ന് കണ്ടത്. ആദ്യ പകുതിയിൽ അവസരങ്ങൾ കുറവായിരുന്നു എങ്കിലും രണ്ട് ടീമും പരസ്പരം വിട്ടു കൊടുക്കാതെ പോരാടി. രണ്ടാം പകുതിയിൽ മത്സരം കുറച്ചു കൂടെ ഓപ്പൺ ആയി. 56ആം മിനുട്ടിൽ ആണ് ബെംഗളൂരു എഫ് സി ഗോൾ നേടിയത്. പെനാൾട്ടി എടുത്ത ഛേത്രിക്ക് ഒട്ടും പിഴച്ചില്ല. ആ ഗോളിന് ശേഷം രണ്ട് ടീമുകളും ആക്രമിച്ചു കളിച്ചു. ദിമാസിന്റെയും ആശിഖിന്റെ രണ്ട് മികച്ച ശ്രമങ്ങൾ വിശാൽ കെയ്ത് തടഞ്ഞിട്ടു. മറുവശത്ത് ഗുർപ്രീതിനെ പരീക്ഷിക്കാൻ ആവാഞ്ഞത് ചെന്നൈയിനെ ഗോളിൽ നിന്ന് അകറ്റി.

ഈ വിജയത്തോടെ ബെംഗളൂരു എഫ് സിക്ക് അഞ്ചു പോയിന്റായി. നാലാം സ്ഥാനത്ത് ആണ് ബെംഗളൂരു ഉള്ളത്. നാല് പോയിന്റുള്ള ചെന്നൈയിൻ ആറാം സ്ഥാനത്താണ് ഉള്ളത്.

Advertisement