ഐ എസ് എല്ലിലെ ആദ്യ മൂന്ന് മത്സരങ്ങൾ കഴിഞ്ഞപ്പോഴും ഒരു വിജയം പോലും ഇല്ലാതെ നിൽക്കുകയാണ് ചാമ്പ്യന്മാരായ ബെംഗളൂരു എഫ് സി. എന്നാൽ വിജയം ഉടൻ വരുമെന്ന് ബെംഗളൂരു എഫ് സി പരിശീലകൻ കാർലെസ് പറഞ്ഞു. ഇന്നലെ ജംഷദ്പൂരിനോടും ബെംഗളൂരു എഫ് സി സമനില വഴങ്ങിയിരുന്നു. ജംഷദ്പൂരിനോട് മാത്രമാണ് തങ്ങൾ ഒന്നു പതറിയത് എന്ന് കാർലെസ് പറഞ്ഞു.
ജംഷദ്പൂരിന്റെ ടാക്ടിക്സ് ഗംഭീരമായിരുന്നു. ആ ടാക്ടിക്സ് മറികടന്നും അവസരങ്ങൾ സൃഷ്ടിക്കാൻ ആയി എന്നതിൽ വലിയ സന്തോഷമുണ്ട് കാർലെസ് പറഞ്ഞു. ഐ എസ് എല്ലിൽ ഇപ്പോൾ മൂന്ന് മത്സരങ്ങളിൽ നിന്ന് മൂന്ന് പോയന്റ് എന്ന നിലയിലാണ് ബെംഗളൂരു എഫ് സി നിൽക്കുന്നത്. ശരിക്കും 7 പോയന്റ് എങ്കിലും ബെംഗളൂരു എഫ് സി ഈ സമയത്തേക്ക് നേടേണ്ടതാണ് എന്ന് കാർലെസ് പറഞ്ഞു. നന്നയി കളിക്കുന്നുണ്ട് എന്നും വിജയം താമസിയാതെ വന്നോളും എന്നും കാർലെസ് പറഞ്ഞു.