വിജയം തുടരാൻ ബെംഗളൂരു എഫ് സി ഈസ്റ്റ് ബംഗാളിന് എതിരെ

Newsroom

Img 20220104 025242

കഴിഞ്ഞ മത്സരത്തിൽ ചെന്നൈയിൻ എഫ്‌സിയെ 4-2ന് തോൽപ്പിച്ച ആത്മവിശ്വാസവുമായി ബെംഗളൂരു എഫ്‌സി ഈ ഹീറോ ഇന്ത്യൻ സൂപ്പർ ലീഗ് (ഐ‌എസ്‌എൽ) സീസണിൽ ബാംബോലിമിലെ അത്‌ലറ്റിക് സ്‌റ്റേഡിയത്തിൽ ഇന്ന് ഈസ്റ്റ് ബംഗാളിനെ നേരിടും. തുടർച്ചയായി വിജയങ്ങൾ ആണ് ബെംഗളൂരു ലക്ഷ്യമിടുന്നത്. എന്നാൽ സീസണിലെ ആദ്യ ജയം തേടിയാണ് ഈസ്റ്റ് ബംഗാൾ ഇറങ്ങുന്നത്. പുതിയ പരിശീലകൻ ഇന്ന് ചുമതലയേല്ല്കില്ല. അതുകൊണ്ട് തന്നെ താൽക്കലിക പരിശീലകൻ റെനഡി സിംഗ് ആകും ഇന്ന് ഈസ്റ്റ് ബംഗാളിനെ പരുശീലിപ്പിക്കുന്നത്.

ഈ സീസണിലെ ഐഎസ്എല്ലിൽ ഈസ്റ്റ് ബംഗാൾ വിജയിച്ചില്ലെങ്കിലും സമീപകാല മത്സരങ്ങളിൽ പുരോഗതിയുടെ ലക്ഷണങ്ങൾ അവർ കാണിച്ചു. ഈ സീസണിൽ അവർ നേടിയ നാലു സമനിലയിൽ മൂന്നെണ്ണം കഴിഞ്ഞ അഞ്ച് മത്സരങ്ങളിൽ വന്നതാണ്.

2020ലെ അവസാന ഹീറോ ഐഎസ്‌എൽ മത്സരത്തിൽ ചെന്നൈയിൻ എഫ്‌സിയെ തോൽപ്പിച്ചപ്പോൾ എഴ് മത്സരങ്ങളിൽ വിജയമില്ലാത്തതിന്റെ വിഷമമാണ് ബെംഗളൂരു തീർത്തത്. അവസാന മൂന്ന് മത്സരങ്ങളിലും തോൽവി അറിയാത്ത ബെംഗളൂരു ഫോമിലാകുന്നതിന്റെ പാതയിലാണ്‌. ഇന്ന് രാത്രി 7.30നാണ് മത്സരം.