വരാനിരിക്കുന്ന 2022-23 സീസണിന് മുന്നോടിയായി ഭാവു വാഗ്ദാനമായ നാല് യുവതാരങ്ങളെ ബെംഗളൂരു എഫ്‌സി സൈൻ ചെയ്തു. സന്തോഷ് ട്രോഫിയിൽ കർണാടകയ്ക്കായി തിളങ്ങിയ സുധീർ കൊട്ടിക്കാലയും അങ്കിത് പത്മനാഭനും ആണ് ആദ്യ രണ്ടു സൈനിംഗുകൾ. സുധീർ രണ്ട് വർഷത്തെയും അങ്കിത് മൂന്ന് വർഷത്തെയും കരാർ ബെംഗളൂരു എഫ് സിയിൽ ഒപ്പുവച്ചു.
JSW യൂത്ത് കപ്പിൽ നിന്ന് സ്കൗട്ട് ചെയ്യപ്പെട്ട ക്ലാരൻസ് ഫെർണാണ്ടസും ഫെലിക്‌സൺ കോന്നി ഫെർണാണ്ടസും മൂന്ന് വർഷത്തെ കരാറിൽ ആണ് ബെംഗളൂരു എഫ് സിയിലേക്ക് എത്തുന്നത്.
BDFA സൂപ്പർ ഡിവിഷൻ ലീഗിൽ യംഗ് ചലഞ്ചേഴ്‌സ് എഫ്‌സി, ഓസോൺ എഫ്‌സി ബെംഗളൂരു, കിക്ക്‌സ്റ്റാർട്ട് എഫ്‌സി എന്നിവയെ പ്രതിനിധീകരിച്ചിട്ടുള്ള അങ്കിത് ബെംഗളൂരു സ്വദേശി തന്നെയാണ്. സ്‌ട്രൈക്കറായ അങ്കിത് BDFA സൂപ്പർ ഡിവിഷൻ ലീഗിലെ എട്ട് ഗെയിമുകളിൽ നിന്ന് ആറ് ഗോളുകൾ നേടിയിരുന്നു.
സുധീർ 2020-21 ബിഡിഎഫ്‌എ സൂപ്പർ ഡിവിഷൻ ലീഗിൽ കിക്ക്‌സ്റ്റാർട്ട് എഫ്‌സിക്ക് വേണ്ടി ഒമ്പത് ഗോളുകളും സന്തോഷ് ട്രോഫിയിൽ എട്ട് ഗോളുകളും നേടിയിരുന്നു.