വിജയവുമായി ജംഷദ്പൂർ സീസൺ അവസാനിപ്പിച്ചു, പരാജയവുമായി ബെംഗളൂരും

20210225 221632
- Advertisement -

ഐ എസ് എല്ലിൽ തങ്ങളുടെ അവസാന മത്സരത്തിൽ വിജയവുമായി ജംഷദ്പൂർ സീസൺ അവസാനിപ്പിച്ചു. ബെംഗളൂരു എഫ് സിയെ നേരിട്ട ജംഷദ്പൂർ ആവേശകരമായ പോരാട്ടത്തിന് ഒടുവിൽ 3-2 എന്ന സ്കോറിനാണ് വിജയിച്ചത്. ഇന്ന് തുടക്കം മുതൽ ആക്രമിച്ചു കളിച്ച ജംഷദ്പൂർ എഫ് സി അദ്യ പകുതിയിൽ മൂന്ന് ഗോളുകൾക്ക് മുന്നിൽ എത്തി. 16ആം മിനുട്ടിൽ എസെയാണ് ജംഷദ്പൂരിന് ആദ്യം ലീഡ് നൽകിയത്‌.

പിന്നാലെ 34ആം മിനുട്ടിൽ ലെന്ദുംഗൽ ലീഡ് ഇരട്ടിയാക്കി. ആദ്യ പകുതി അവസാനിക്കും മുമ്പ് ഗ്രാൻഡെയും ജംഷദ്പൂരിനായി വല കുലുക്കി. രണ്ടാം പകുതിയിൽ ബെംഗളൂരു എഫ് സി തിരിച്ചുവരാൻ ശ്രമം നടത്തി. 62ആം മിനുട്ടിൽ ഗോൺസാല്വസിലൂടെ ഒരു ഗോൾ ബെംഗളൂരു മടക്കി. 71ആ മിനുട്ടിൽ ഛേത്രിയും ഒരു ഗോൾ മടക്കി. പക്ഷെ പരാജയം ഒഴിവാക്കാൻ അവർക്ക് ആയില്ല.

20 മത്സരങ്ങളിൽ 27 പോയിന്റുമായി ജംഷദ്പൂർ ലീഗിൽ ആറാം സ്ഥാനത്തും 22 പോയിന്റുമായി ബെംഗളൂരു എഫ് സി ഏഴാം സ്ഥാനത്തും സീസൺ അവസാനിപ്പിച്ചു.

Advertisement