പാട്രിക് ബാംഫോർഡ് ലീഡ്സ് യുണൈറ്റഡിൽ തുടരും, 2026 വരെയുള്ള കരാറിൽ ഒപ്പുവെച്ചു. 27-കാരൻ പുതിയ അഞ്ച് വർഷത്തെ കരാറിലാണ് ഒപ്പുവെച്ചത്. ബാംഫോർഡ് 2018 ജൂലൈയിൽ മിഡിൽസ്ബറോയിൽ നിന്നാണ് ലീഡ്സിൽ ചേർന്നത്. ലീഡ്സിനായി 111 മത്സരങ്ങളിൽ നിന്ന് 43 ഗോളുകൾ ഇതുവരെ നേടിയിട്ടുണ്ട്.
സ്കൈ ബെറ്റ് ചാമ്പ്യൻഷിപ്പിൽ നിന്ന് ലീഡ്സ് പ്രൊമോഷൻ നേടുന്നതിൽ പ്രധാന പങ്കുവഹിക്കാൻ ബ്രാംഫോർഡിനായിരുന്നു. കഴിഞ്ഞ സീസണിൽ പ്രീമിയർ ലീഗിൽ 38 മത്സരങ്ങൾ കളിച്ച ബാംഫോർഡ് 17 ഗോളുകൾ നേടിയിരുന്നു. ഇതിൽ ആസ്റ്റൺ വില്ലയ്ക്കെതിരായ ഹാട്രിക്കും ഉൾപ്പെടുന്നു.