മോഹൻ ബഗാന്റെ ഗോൺസാലസ് കേരള ബ്ലാസ്റ്റേഴ്സിലേക്ക് എത്തും

- Advertisement -

സ്പാനിഷ് മിഡ്ഫീൽഡറായ ഫ്രാൻസിസ്കോ ഹാവിയർ ഗോൺസാലസ് മുനോസ് മോഹൻ ബഗാൻ വിട്ട് കേരള ബ്ലാസ്റ്റേഴ്സിലേക്ക് എത്തും എന്ന് സൂചന. കൊൽക്കത്തൻ ക്ലബുമായുള്ള കരാർ അവസാനിച്ച താരം പരിശീലകൻ വികൂനയുടെ ക്ഷണം സ്വീകരിച്ച് ആണ് ബ്ലാസ്റ്റേഴ്സിലേക്ക് വരുന്നത് എന്നാണ് സൂചനകൾ.

മോഹൻ ബഗാന്റെ ഐലീഗ് കിരീടത്തിലെ വലിയ പങ്കുവഹിച്ച താരമാണ് ഫ്രാൻ. ഫ്രാൻസ് ഗോൺസാലസ് 10 ഗോളും ഒപ്പം ഒരു അസിസ്റ്റും ഈ സീസണിൽ സംഭാവന നൽകിയിരുന്നു. 31കാരനായ താരം സെന്റർ ബാക്കായും ഡിഫൻസീവ് മിഡ്ഫീൽഡറായും കളിക്കാൻ കഴിവുള്ള താരമാണ്. എന്നാൽ ബഗാനിൽ അറ്റാക്കിംഗ് മിഡായായിരുന്നു ഗോൺസാലസ് കളിച്ചത്‌

റയൽ മാഡ്രിഡിന്റെ യൂത്ത് ടീമിൽ കളിച്ചിട്ടുള്ള താരം കൂടിയാണ് ഫ്രാൻ. ചൈനീസ് ക്ലബായ ലീ മാനിൽ നിന്നായിരുന്നു ഗോൺസാലസ് ബംഗാളിലേക്ക് എത്തിയത്. സ്പാനിഷ് ക്ലബായ സരഗോസ, ഹെർകൂലസ് എന്നീ ക്ലബുകൾക്കായും അദ്ദേഹം കളിച്ചിട്ടുണ്ട്.

Advertisement