ആയുഷ് ചിക്കാര മുംബൈ സിറ്റിയിൽ കരാർ പുതുക്കി

Newsroom

ആയുഷ് ചിക്കാര മുംബൈ സിറ്റിയിൽ കരാർ പുതുക്കി. താരം മൂന്ന് വർഷത്തെ പുതിയ കരാർ ഒപ്പുവെച്ചതായി മുംബൈ സിറ്റി എഫ്‌സി കഴിഞ്ഞ ദിവസം അറിയിച്ചു. ഹരിയാനയിൽ ജനിച്ച ആയുഷ്, 2020 ഒക്ടോബറിൽ ആയിരുന്നു മുംബൈ സിറ്റി എഫ്‌സിയിൽ എത്തുന്നത്. അതിനു മുമ്പ് റിലയൻസ് ഫൗണ്ടേഷൻ യംഗ് ചാംപ്‌സിനൊപ്പമായിരുന്നുതാരം കളിച്ചിരുന്നത്.

മുംബൈ സിറ്റി 23 06 17 14 12 53 949

2020-21 സീസണിൽ സുദേവ ഡൽഹിയിൽ ലോണിൽ കളിച്ചു. 2022-ലെ ഡ്യൂറൻഡ് കപ്പിൽ മുംബൈ ആദ്യ ടീമിനായി അരങ്ങേറ്റം കുറിച്ചു. 2023 ലെ സൂപ്പർ കപ്പിലെ മുംബൈ സിറ്റി എഫ്‌സിയുടെ ഓൾ-ഇന്ത്യൻ ടീമിലും 20 വയസുകാരൻ ഇടംനേടി, അവിടെ ചെന്നൈയിൻ എഫ്‌സിക്കെതിരായ 1-0 വിജയത്തിൽ ഗോൾ നേടുകയും ചെയ്തിരുന്നു.