ഇന്ന് വിജയിച്ചാൽ എ ടി കെ മോഹൻ ബഗാൻ ലീഗ് ചാമ്പ്യന്മാർ

Img 20210222 113313
- Advertisement -

ഐ എസ് എല്ലിൽ ഇന്ന് എ ടി കെ മോഹൻ ബഗാന് അതിനിർണായക മത്സരമാണ്. ഇന്ന് ഹൈദരബാദിനെയാണ് മോഹൻ ബഗാൻ നേരിടുന്നത്. ഇന്ന് വിജയിച്ചാൽ മോഹൻ ബഗാന് ലീഗ് ചാമ്പ്യന്മാരാകാം. കഴിഞ്ഞ മത്സരത്തിൽ മുംബൈ സിറ്റി പോയിന്റ് നഷ്ടപ്പെടുത്തിയതോടെ മുംബൈ സിറ്റിയുടെ ലീഗ് ഷീൽഡ് നേടാനുള്ള സാധ്യത മങ്ങിയിരുന്നു. ഇപ്പോൾ 39 പോയിന്റുമായി എ ടി കെ മോഹൻ ബഗാൻ ലീഗിൽ ഒന്നാം സ്ഥാനത്തും 34 പോയിന്റുമായി മുംബൈ സിറ്റി ലീഗിൽ രണ്ടാം സ്ഥാനത്തുമാണ് ഉള്ളത്.

രണ്ട് ടീമുകൾക്കും രണ്ട് മത്സരങ്ങൾ ആണ് ആകെ ബാക്കിയുള്ളത്‌. അവസാന മത്സരം മുംബൈ സിറ്റിയും എ ടി കെ മോഹൻ ബഗാനും തമ്മിലാണ്. അതുകൊണ്ട് തന്നെ ആ മത്സരത്തിനു മുമ്പ് ലീഗ് ചാമ്പ്യൻ പട്ടം ഉറപ്പിക്കാൻ ആകും മോഹൻ ബഗാനും ഹബാസും ഉദ്ദേശിക്കുന്നത്. ലീഗ് ഘട്ടത്തിൽ ഒന്നാമത് ഉള്ള ടീമിന് ലീഗ് കിരീടത്തോടൊപ്പം എ എഫ് സി ചാമ്പ്യൻസ് ലീഗ് യോഗ്യതയും ലഭിക്കും എന്നതിനാൽ ലീഗിൽ ഒന്നാമത് എത്തുക എന്നത് ഇരുടീമുകൾക്കും നിർണായകമാണ്.

ഇന്ന് പക്ഷെ മോഹൻ ബഗാന് കാര്യങ്ങൾ എളുപ്പമല്ല. ഹൈദരാബാദ് ആണ് ബഗാന്റെ എതിരാളികൾ. ഹൈദരബാദിനും ഈ മത്സരം നിർണായകമാണ്. അവർക്ക് പ്ലേ ഓഫ് യോഗ്യത നേടണം എന്നുള്ളത് കൊണ്ട് തന്നെ ഇന്ന് വിജയിക്കേണ്ടതുണ്ട്. ഇപ്പോൾ അവർ നാലാം സ്ഥാനത്താണ് ഉള്ളത് എങ്കിലും തൊട്ടു പുറകിൽ നോർത്ത് ഈസ്റ്റ് ഉണ്ട് എന്നതിനാൽ ഹൈദരാബാദിന് പോയിന്റ് നഷ്ടപ്പെടുത്തുന്നത് വലിയ ഭീഷണി ആയി മാറും. ഇന്ന് രാത്രി 7.30നാണ് മത്സരം നടക്കുന്നത്.

Advertisement