മോഹൻ ബഗാനിൽ നിന്ന് എ ടി കെ പുറത്ത്, ജൂൺ ഒന്നിന് പേരു മാറും

Newsroom

Picsart 23 05 17 20 37 04 118
Download the Fanport app now!
Appstore Badge
Google Play Badge 1

എ ടി കെ മോഹൻ ബഗാനിൽ ഇനി എ ടി കെ ഇല്ല. ജൂൺ 1ആം തീയതിൽ മുതൽ ക്ലബിന്റെ പേര് മോഹൻ ബഗാൻ സൂപ്പർ ജയന്റ് എന്നാകും എന്ന് മോഹൻ ബഗാൻ ഇന്ന് ഔദ്യോഗിക പ്രസ്താവനയിലൂടെ അറിയിച്ചു. നീണ്ട കാലമായുള്ള ആരാധകരുടെ പ്രതിഷേധത്തിന്റെ ഫലമായാണ് ഈ പേരുമാറ്റം. എ ടി കെ മോഹൻ ബഗാൻ എന്ന ടീം പേരു മാറ്റി മോഹൻ ബഗാൻ എന്ന് മാത്രമാക്കണം എന്ന ആവശ്യം ക്ലബ് മാനേജ്മെന്റ് അംഗീകരിക്കുക ആയിരുന്നു.

മോഹൻ ബഗാൻ 23 03 18 22 16 44 245

ഐ എസ് എൽ കിരീടം നേടിയതിനു പിന്നാലെ മോഹൻ ബഗാൻ ഉടമകൾ ഇതു സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം നടത്തിയിരുന്നു. അതാണ് ജൂൺ ഒന്നാം തീയ്യതിയോടെ മാറാൻ പോകുന്നത്‌. എ ടി കെ എന്ന് ഇനി പേരിൽ എവിടെയും ഉണ്ടാകില്ല. ഇപ്പോൾ നടക്കുൻബ നെക്സ്റ്റ് ജെൻ കപ്പിൽ ആകും ഇത് അവസാനമായി ഉപയോഗിക്കാൻ പോകുന്നത്.

എ ടി കെ കൊൽക്കത്തയും മോഹൻ ബഗാനും മെർജ് ചെയ്ത് ഒന്നാക്കിയത് മുതൽ ആരാധകർ പ്രതിഷേധങ്ങൾ ഉയർത്തുന്നുണ്ടായിരുന്നു. തുടക്കത്തിൽ ക്ലബിന്റെ ജേഴ്സിയും ലോഗോയും പ്രശ്നമായപ്പോൾ മോഹൻ ബഗാൻ ആരാധകർ പ്രതിഷേധിക്കുകയും സമ്മർദ്ദം കാരണം ആരാധകർക്ക് മുന്നിൽ മാനേജ്മെന്റ് മുട്ടുമടക്കേണ്ടതായും വന്നിരുന്നു. ഇപ്പോൾ വീണ്ടും ആരാധകർ മാനേജ്മെന്റിനു മുന്നിൽ വിജയിക്കുകയാണ്.

മൂന്ന് വർഷം മുമ്പായിരുന്നു വലിയ ഡീലിൽ മോഹൻ ബഗാൻ എ ടി കെ കൊൽക്കത്തയും ലയിച്ചത്. ഈ ലയനത്തോടെയാണ് പേര് എ ടി കെ മോഹൻ ബഗാൻ എന്നായത്. ഈ ലയനം മോഹൻ ബഗാൻ ആരാധകരോടുള്ള ചതിയാണെന്നും പഴയ പേരിലേക്ക് മടങ്ങി ക്ലബിന്റെ ഐഡിന്റിറ്റി തിരിച്ചെടുക്കണം എന്നുമായിരുന്നു ക്ലബ് ആരാധകർ പറഞ്ഞിരുന്നത്.

20220907 135035

ഇതിഹാസ ക്ലബായ മോഹൻ ബഗാന്റെ ആരാധകർ ഐ എസ് എൽ ബഹിഷ്കരണം ഉൾപ്പെടെ പ്രതിഷേധത്തിന്റെ ഭാഗമായി നടത്തി വരുന്നുണ്ടായിരുന്നു. രാജ്യത്തെ വലിയ ആരാധക കൂട്ടായ്മകളിൽ ഒന്നാണ് മോഹൻ ബഗാന്റെ ആരാധകർ.