ഇന്ത്യൻ സൂപ്പർ ലീഗിലെ രണ്ടാം സെമിയിൽ എടികെയെ പരാജയപ്പെടുത്തി ബെംഗളൂരു എഫ്സി. ഏകപക്ഷീയമായ ഒരു ഗോളിനാണ് ബെംഗളൂരു ജയിച്ച് കയറിയത്. കളിയുടെ 31ആം മിനുട്ടിലാണ് ദെഷൊൻ ബ്രൗൺ ബെംഗളൂരുവിന്റെ ഗോളടിച്ച്ത്. അരിന്തം ഭട്ടാചാര്യയുടെ പിഴവ് മുതലാക്കിയാണ് ബെംഗളുരു വിജയ ഗോൾ നേടിയത്.
ഇരു ടീമുകളും അറ്റാക്ക് ചെയ്ത് തന്നെയാണ് കളീ തുടങ്ങിയത്. എടികെ 17ആം മിനുട്ടിൽ ബെംഗളൂരു വലകുലുക്കിയെങ്കിലും അസിസ്റ്റന്റ് റഫറി വില്ല്യംസിന്റെ ഗോൾ അനുവദിച്ചില്ല. എന്നാൽ ഗോൾ വീണതിന് ശേഷവും അക്രമിച്ച് കളിച്ച എടികെയുടെ നീക്കങ്ങൾക്ക് ബെംഗളൂരു ഡിഫൻസും ഗുർപ്രീതും തടയിട്ടു. 84ആം മിനുട്ട് മുതൽ നിഷുകുമാർ ചുവപ്പ് കണ്ട് പുറത്ത് പോയി. റോയ്കൃഷ്ണയെ വീഴ്ത്തിയതിനായിരുന്നു ചുവപ്പ് കാർഡ് വാങ്ങിയത്. പിന്നീട് നാല് മിനുട്ട് അധിക സമയത്തടക്കം പത്ത് പേരുമായി പിടിച്ച് നിൽക്കാൻ ബെംഗളൂരു എഫ്സിക്ക് സാധിച്ചു.