മുൻ പ്രീമിയർ ലീഗ് താരങ്ങളായ ഡേവിഡ് കൊട്ടെറിൽ, മാർട്ടിൻ പാറ്റേഴ്സൺ എന്നിവരെ കൊൽക്കത്ത ടീമിലെത്തിച്ചു. അപ്രതീക്ഷിതമായ നീക്കത്തിലൂടെയാണ് ഇരു താരങ്ങളും ATK യിൽ എത്തിയത്. ഇവരോടൊപ്പം മുൻ ശിവജിയൻസ് താരം സോറം അംഗൻബയും കൊലക്കത്തയിലേക്കെത്തി. മൂന്ന് താരങ്ങൾ ടീമിലെത്തിയതോടൊപ്പം മൂന്നു താരങ്ങൾ കൊൽക്കത്തയോട് വിട വാങ്ങുകയും ചെയ്തു. നജസി കുഖി,ജൂസി ജാസ്‌കിലായിനെൻ,അഗസ്റ്റിൻ ഫെർണാണ്ടസ് എന്നി താരങ്ങളാണ് ATK യിൽ നിന്നും പുറത്ത് പോയത്.
മുപ്പതുകാരനായ മാർട്ടിൻ പാറ്റേഴ്സൺ പ്രീമിയർ ലീഗ് ക്ലബ്ബായ സ്റ്റോക്ക് സിറ്റിയിലൂടെയാണ് കളിയാരംഭിക്കുന്നത്. ബേൺലി എഫ്സിയിൽ നൂറ്റിമുപ്പതോളം മത്സരങ്ങൾ കളിച്ച മാർട്ടിൻ അമേരിക്കയിലെ രണ്ടാം ഡിവിഷൻ ലീഗായ യുണൈറ്റഡ് സോക്കർ ലീഗ് ടീമായ ടാമ്പാ ബേ റൗഡിസിൽ നിന്നാണ് കൊൽക്കത്തയിലേക്കെത്തുന്നത്. അതെ സമയം ഡേവിഡ് കൊട്ടെറിൽ ബ്രിസ്റ്റോൾ സിറ്റിയിലൂടെയാണ് കളിയാരംഭിക്കുന്നത്. പിന്നീട് സ്വാൻസിയിലും ബർമിംഗ്ഹാം സിറ്റിയിലും കളിച്ച ഡേവിഡ് കൊട്ടെറിൽ ബ്രിസ്റ്റോൾ സിറ്റിയിൽ നിന്നാണ് ATK യിൽ എത്തുന്നത്. ഷില്ലോങ് ലജോങ്ങിലൂടെയാണ് ഗോൾകീപ്പർ സോറം അംഗൻബ കരിയർ ആരംഭിക്കുന്നത്. ഐ ലീഗിൽ ഐസ്വാളിനു വേണ്ടിയും ശിവജിയൻസിനു വേണ്ടിയും ഷില്ലോങ് ലജോങ്ങിന് വേണ്ടിയും ഇന്ത്യൻ സൂപ്പർ ലീഗിൽ ഡൽഹി ഡൈനാമോസിന് വേണ്ടിയും സോറം അംഗൻബ ബൂട്ടണിഞ്ഞിട്ടുണ്ട്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial