അശുതോഷ് മെഹ്ത നോർത്ത് ഈസ്റ്റ് യുണൈറ്റഡ് വിട്ട് മോഹൻ ബഗാനിലേക്ക്

Img 20210421 145609
- Advertisement -

അശുതേഷ് മെഹ്ത നോർത്ത് ഈസ്റ്റ് യുണൈറ്റഡിന് വിടും. താരം മോഹൻ ബഗാനിലേക്ക് മടങ്ങും എന്നാണ് റിപ്പോർട്ടുകൾ. മോഹൻ ബഗാനുമായി താരം മൂന്ന് വർഷത്തെ കരാർ ഒപ്പുവെക്കും. ഇതിനായുള്ള ചർച്ചകൾ അന്തിമ ഘട്ടത്തിലാണ്‌. കഴിഞ്ഞ സീസണിൽ ആണ് താരം മോഹൻ ബഗാൻ വിട്ട് നോർത്ത് ഈസ്റ്റിൽ എത്തിയത്.

മോഹൻ ബഗാനൊപ്പം ഒരു സീസൺ മുമ്പ് താരം ഐലീഗ് കിരീടം നേടിയിരുന്നു. ഗുജ്റാത്തുകാരനായ ഡിഫൻഡർ മുമ്പ് എ ടി കെ കൊൽക്കത്തയ്ക്കായും കളിച്ചിട്ടുണ്ട്. ഐ എസ് എല്ലിൽ പൂനെ സിറ്റി, മുംബൈ സിറ്റി എന്നിവരുടെ ജേഴ്സിയും അണിഞ്ഞു. ഐസോളിനൊപ്പവും താരം മുമ്പ് ഐ ലീഗ് കിരീടം നേടിയിട്ടുണ്ട്

Advertisement