ആഷിഖ് കുരുണിയന് സീസൺ മുഴുവനായി നഷ്ടമാകും

Newsroom

Picsart 23 09 16 18 04 24 826
Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ത്യൻ ഫുട്ബോൾ താരം ആഷിഖ് കുരുണിയന് ഈ സീസൺ നഷ്ടമാകും. താരത്തിന് ഇന്ത്യക്ക് ആയി കളിക്കവെ ഏറ്റ പരിക്ക് സാരമുള്ളതാണ് എന്ന് റിപ്പോർട്ടുകൾ‌ സ്ഥിരീകരിക്കുന്നു. കിംഗ്സ് കപ്പിൽ ഇറാഖിനെതിരായ മത്സരത്തിന് ഇടയിൽ ആഷിഖ് കുരുണിയന് പരിക്കേറ്റിരുന്നു. ആ പരിക്ക് എ സി എൽ ഇഞ്ച്വറി ആണ്. മുട്ടിനേറ്റ പരിക്ക് താരത്തെ ദീർഘകാലം പുറത്തിരുത്തും. മുംബൈയിൽ ആകും താരത്തിന്റെ കൂടുതൽ ചികിത്സകൾ നടക്കുക.

Picsart 23 09 12 22 34 29 478

ആഷിഖിന് ശസ്ത്രക്രിയ വേണ്ടി വരുമെന്നാണ് റിപ്പോർട്ട്. എ സി എൽ ഇഞ്ച്വറി മാറാൻ ചുരുങ്ങിയത് 6 മാസത്തോളം താരങ്ങൾ പുറത്തിരിക്കേണ്ടി വരും. ഐ എസ് എൽ തുടങ്ങാൻ ദിവസങ്ങൾ മാത്രം ബാക്കിയിരിക്കെ ഏറ്റ പരിക്ക് ആഷിഖിനും മോഹൻ ബഗാനും വലിയ നിരാശ നൽകും.