എഫ് സി ഗോവയുടെ ഗോൾ കീപ്പർ അർഷ്ദീപ് സിംഗ് ക്ലബിൽ കരാർ പുതുക്കി

Newsroom

എഫ് സി ഗോവയുടെ ഗോൾ കീപ്പർ അർഷ്ദീപ് സിംഗ് ക്ലബിൽ കരാർ പുതുക്കി. 2026വരെയുള്ള കരാർ ആണ് അർഷ്ദീപ് എഫ് സി ഗോവയിൽ പുതുതായി ഒപ്പുവെച്ചത്. താരം കരാർ പുതുക്കിയതായി എഫ് സി ഗോവ ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചു. രണ്ട് വർഷം മുമ്പ് ഒഡീഷയിൽ നിന്നായിരുന്നു താരം ഗോവയിൽ എത്തിയത്.
അർഷ്ദീപ് സിംഗ് 24 06 26 14 46 04 944

കഴിഞ്ഞ സീസൺ ഐ എസ് എല്ലിൽ 15 മത്സരങ്ങളിൽ വലകാത്ത് 7 ക്ലീൻ ഷീറ്റുകൾ സ്വന്തമാക്കാൻ അർഷ്ദീപിന് ആയിരുന്നു. ഐ എസ് എല്ലിൽ ഇതുവരെ 50 മത്സരങ്ങൾ അർഷ്ദീപ് കളിച്ചിട്ടുണ്ട്. മിനേർവ പഞ്ചാബിലൂടെ വളർന്നു വന്ന താരമാണ് അർഷ്ദീപ് സിംഗ്‌. ഡെൽഹി ഡൈനാമോസിലൂടെ ആണ് ഐ എസ് എല്ലിൽ എത്തിയത്. പിന്നീട് പേര് മാറ്റി ഒഡീഷ ആയപ്പോഴും ക്ലബിനൊപ്പം തുടർന്നു.

26കാരമായ അർഷ്ദീപ് സിംഗ് നാലു വർഷത്തോളം മിനേർവയിൽ ഉണ്ടായിരുന്നു. എ ഐ എഫ് എഫിന്റെ എലൈറ്റ് അക്കാദമിയിലൂടെ ആയിരുന്നു അർഷ്ദീപിന്റെ കരിയർ ആരംഭം. ഷില്ലോങ്ങ് ലജോങ്ങിനായും അർഷ്ദീപ് ഐലീഗ് കളിച്ചിട്ടുണ്ട്.