അർജന്റീന സ്ട്രൈക്കർ മാക്സ്മിലിയാനോ നോർത്ത് ഈസ്റ്റ് യുണൈറ്റഡിൽ

- Advertisement -

പുതിയ സീസണു വേണ്ടി ഒരു വിദേശ സ്ട്രൈക്കറെ ടീമിൽ എത്തിച്ചിരിക്കുകയാണ് നോർത്ത് ഈസ്റ്റ് യുണൈറ്റഡ്. അർജന്റീന സ്ട്രൈക്കറായ മാക്സ്മിലിയാനോ ബറേറോ ആണ് നോർത്ത് ഈസ്റ്റിൽ എത്തിയിരിക്കുന്നത്. താരം ഒരു വർഷത്തെ കരാർ ആണ് ക്ലബുമായി ഒപ്പുവെച്ചത്. 34കാരനായ താരം ഇക്വഡോർ ക്ലബായ ഔകാസിൽ നിന്നാണ് ഇന്ത്യയിലേക്ക് എത്തുന്നത്.

ഇക്വഡോറിലെ തന്നെ ഡെൽഫിൻ, മുസുക് റൂണ എന്നീ ക്ലബുകൾക്കായും ബറേറോ കളിച്ചിട്ടുണ്ട്. അർജന്റീന ക്ലബുകളായ സാൻ മാർട്ടിൻ, ഡിപോർട്ടീവോ മെർലോ എന്നീ ക്ലബുകളുടെയും ഭാഗമായിട്ടുണ്ട് താരം. കഴിഞ്ഞ സീസൺ നോർത്ത് ഈസ്റ്റിനായി ഗോൾ അടിച്ചു കൂട്ടിയിരുന്ന ഒഗ്ബെചെയുടെ വിടവ് ആണ് ബറേറോയ്ക്ക് നികത്താൻ ഉള്ളത്.

Advertisement