മോഹൻ ബഗാന്റെ മുൻ പരിശീലകൻ അന്റോണിയോ ലോപസ് ഹബാസ് കേരള ബ്ലാസ്റ്റേഴ്സിന്റെ ഷോർട്ട് ലിസ്റ്റിൽ ഉള്ളതായി റിപ്പോർട്ട്. ഇന്നലെ പരിശീലകൻ സ്റ്റാറേയെ പുറത്താക്കിയ കേരള ബ്ലാസ്റ്റേഴ്സ് പുതിയ പരിശീലകനെ തേടുകയാണ്. ഇപ്പോൾ ഐ ലീഗ് ക്ലബായ ഇന്റർ കാശിയുടെ പരിശീലകബാണ് ഹബാസ്.

ഒരു സീസൺ മുമ്പ് മോഹൻ ബഗാനെ ഐ എസ് എൽ ഷീൽഡ് നേതാക്കിയ പരിശീലകനാണ് ഹബാസ്. അവിടെ ടെക്നിക്കൽ ഡയറക്ടർ ആയി തിരികെയെത്തിയത് ഹബ്ബാസ് അവസാനം പരിശീലകനായി തന്നെ മാറുക ആയിരുന്നു. ഐ എസ് എല്ലിൽ ഏറ്റവും കൂടുതൽ കിരീടം നേടിയ പരിശീലകനാണ് ഹബാസ്.

2019-20ൽ എ ടി കെയ്ക്ക് കിരീടം നേടിക്കൊടുത്തു. 2014ൽ എ ടി കെ കൊൽക്കത്തയെ ഐ എസ് എലിലെ ആദ്യ ചാമ്പ്യൻസ് ആക്കിയതും അന്റോണിയോ ലോപസ് ഹബാസ് ആയിരുന്നു. ഐ എസ് എൽ തുടക്കത്തിൽ കൊൽക്കത്തയിൽ രണ്ട് സീസണിൽ ഉണ്ടായിരുന്ന ലോപസ് പിന്നീട് 2016ൽ പൂനെ സിറ്റിക്ക് ഒപ്പവും ഉണ്ടായിരുന്നു. സ്പാനിഷുകാരനായ ലോപസ് അത്ലറ്റിക്കോ മാഡ്രിഡ്, സെവിയ്യ തുടങ്ങിയ ക്ലബുകൾക്കായി മുമ്പ് ഫുട്ബോൾ കളിച്ചിട്ടുണ്ട്.