ഔദ്യോഗിക പ്രഖ്യാപനം വന്നു, അനിരുദ്ധ് താപ ഇനി മോഹൻ ബഗാൻ മധ്യനിരയിൽ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ചെന്നൈയിൻ എഫ് സിയുടെ താരം അനിരുദ്ധ് താപയെ എ ടി കെ മോഹൻ ബഗാൻ സ്വന്തമാക്കി. ഇന്ന് താപയുടെ സൈനിംഗ് മോഹൻ ബഗാൻ ഔദ്യോഗികമായി പ്രഖ്യാപിച്ചു. വലിയ ട്രാൻസ്ഫർ തുകയും ഒപ്പം ഇന്ത്യൻ ഫുട്ബോളിലെ ഏറ്റവും വലിയ വേതന പാക്കേജുമാണ് താപയ്ക്ക് മോഹൻ ബഗാനിൽ ലഭിക്കുക. ഒരോ വർഷവും 3 കോടിയോളം സാലറിയായി താരത്തിന് ബഗാൻ നൽകും. 3 കോടി ട്രാൻസ്ഫർ തുകയായി മോഹൻ ബഗാൻ ചെന്നൈയിന് നൽകും. മുംബൈ സിറ്റിയും താരത്തിനായി രംഗത്ത് ഉണ്ടായിരുന്നു.

അനിരുദ്ധ് താപ 23 06 03 00 40 02 996

2024 വരെയുള്ള കരാർ താപയ്ക്ക് ചെന്നൈയിനിൽ ഇപ്പോൾ ഉണ്ട്. 2028വരെയുള്ള കരാർ ആണ് താപ മോഹൻ ബഗാനിൽ ഒപ്പുവെച്ചത്. 2016 മുതൽ ചെന്നൈയിനൊപ്പം ഉള്ള താരമാണ് അനിരുദ്ധ്. കഴിഞ്ഞ സീസണിൽ ഒഡീഷയുടെയും മോഹൻ ബഗാനും വലിയ ഓഫറുകൾ താപക്ക് മുന്നിൽ വെച്ചു എങ്കിലും താരം അത് നിരസിച്ചിരുന്നു.
ഇപ്പോൾ ചെന്നൈയിന്റെ ക്യാപ്റ്റൻ ആണ് താപ.

ഇതുവരെ ചെന്നൈയിനായി നൂറിലധികം മത്സരങ്ങൾ കളിച്ചിട്ടുണ്ട്. താരം 8 ഗോളുകളും 10 അസിസ്റ്റും സ്വന്തമാക്കിയിട്ടുണ്ട്. ചെന്നൈയിനായി ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച താരവും താപയാണ്.