അടുത്ത സീസൺ ഐ എസ് എല്ലിൽ ഒമ്പത് ഇന്ത്യൻ താരങ്ങളുടെ സാന്നിദ്ധ്യം ചെന്നൈയിൻ എഫ് സി ഉറപ്പിച്ചു. യുവ പ്രതീക്ഷ അനിരുദ്ധ താപ അടക്കം ഒമ്പത് ഇന്ത്യൻ താരങ്ങൾ ക്ലബിനൊപ്പം തുടരും എന്ന് ചെന്നൈയിൻ ഔദ്യോഗിക വാർത്താ കുറിപ്പിൽ അറിയിച്ചു. അനിരുദ്ധ് താപയ്ക്കായി നിരവധി ക്ലബുകൾ ശ്രമിച്ചു എങ്കിലും ചെന്നൈയിനിൽ തന്നെ തുടരാനാണ് താരം തീരുമാനിച്ചത്. തന്റെ 18ആം വയസ്സ് മുതൽ ചെന്നൈയിന് ഒപ്പമുള്ള താരമാണ് അനിരുദ്ധ് താപ.ഐ എസ് എല്ലിൽ ഇതുവരെ ചെന്നൈയിനു വേണ്ടി 68 മത്സരങ്ങൾ താപ കളിച്ചിട്ടുണ്ട്.
താപയെ കൂടാതെ തോയ് സിംഗ്, ധൻപാൽ ഗണേഷ്, സിനിവാസൻ പാണ്ട്യൻ,എഡ്വിൻ സിഡ്നി, വിഷാൽ കെയ്ത്, ലാലിയൻസുവാള ചാങ്തെ, ദീപക് താംഗ്രി, റഹീം അലി എന്നിവരാണ് ചെന്നൈയിനിൽ ഈ വരുന്ന സീസണിലു കളിക്കും എന്ന് ഉറപ്പായത്. ഈസ്റ്റ് ബംഗാളിൽ ലോണിൽ ആയിരുന്ന അഭിജിത്ത് സർക്കാറും ചെന്നൈയിൻ സ്ക്വാഡിൽ തിരികെയെത്തി. എന്നാൽ ജെജെയുടെ പേര് ഈ കൂട്ടത്തിൽ ഇല്ലാത്തത് താരം ക്ലബ് വിടുകയാണെന്ന് വ്യക്തമാക്കുന്നു.