ജിങ്കൻ തന്റെ സഹോദരൻ, പിറന്നാൾ ആശംസയുമായി അനസ് എടത്തൊടിക

- Advertisement -

കേരള ബ്ലാസ്റ്റേഴ്സ് ക്യാപ്റ്റൻ ജിങ്കന് ഹൃദയം നിറഞ്ഞ പിറന്ന ആശംസകളുമായി അനസ് എടത്തൊടിക. ട്വിറ്ററിലൂടെയാണ് അനസ് ജിങ്കന് പിറന്നാൾ ആശംസ നേർന്നത്. ജിങ്കൻ തനിക്ക് സഹോദരനെ പോലെയാണെന്ന് അനസ് പറഞ്ഞു. ജിങ്കന്റെ ആരാധകനാണ് താൻ കുറെ കാലങ്ങളായെന്നും ജിങ്കന് ഒരുമിച്ച് പ്രതിരോധ മതിൽ തീർക്കാൻ കഴിയുന്നതിൽ സന്തോഷമുണ്ടെന്നും അനസ് പറഞ്ഞു.

ജിങ്കനോട് ഒപ്പം ഡിഫൻസിൽ കളിക്കൽ പണ്ടേ ഉള്ള ആഗ്രഹമായിരുന്നു എന്നും അതിന് കഴിഞ്ഞു എന്നത് തന്റെമായി കരുതുന്നെന്നും അനസ് പറഞ്ഞു‌. ടീമിനായി ഒരുമിച്ച് മികച്ച പ്രകടനം നടത്താനും വിജയിക്കാനും രണ്ട് പേർക്കും ആകുമെന്നാണ് പ്രതീക്ഷയെന്നും അനസ് പിറന്നാൾ ആശംസയിൽ പറഞ്ഞു.

അനസിന്റെ ആശംസയ്ക്ക് ജിങ്കൻ നൽകിയ മറുപടിയിൽ ഇരുവരും ചേർന്ന് ഒരുപാട് കിരീടങ്ങൾ നേടുമെന്ന് പറഞ്ഞു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement