അമേ റാണവദെ ഒഡീഷയിൽ

Newsroom

ഡിഫൻഡർ അമേ റാണവദെയെ മുംബൈ സിറ്റി വിട്ട് ഒഡീഷയിലേക്ക്. ലോണിൽ റാണവദെയെ ഒഡീഷ എഫ് സി സ്വന്തമാക്കിയതായി IFTWC റിപ്പോർട്ട് ചെയ്യുന്നു. 2020ൽ ബെംഗളൂരു യുണൈറ്റഡിൽ നിന്നായിരുന്നു റാണവദെ മുംബൈ സിറ്റിയിലേക്ക് എത്തിയത്. ഐ എസ് എല്ലിൽ പതിമൂന്ന് മത്സരങ്ങൾ താരം കളിച്ചിട്ടുണ്ട്. പരിക്ക് കാരണം കഴിഞ്ഞ സീസൺ മുഴുവൻ റണവാദേക്ക് നഷ്ടമായിരുന്നു.

Picsart 23 06 26 12 42 57 522

നേരത്തെ മോഹൻ ബഗാനിൽ കളിച്ചിട്ടുള്ള താരമാണ് റാണവദെ. എഫ് സി ഗോവയ്ക്ക് വേണ്ടി മുമ്പ് ഐ എസ് എല്ലിലും കളിച്ചിട്ടുണ്ട്. ഡിഎസ്കെ ശിവാജിയന്‍സിനു ഐ ലീഗിലും കളിച്ചിട്ടുണ്ട്. മഹാരാഷ്ട്ര സ്വദേശിയായ റാണവദെ എ ഐ എഫ് എഫ് എലൈറ്റ് അക്കാദമിയിലൂടെ വളർന്ന താരമാണ്.