അമെയ് റണവാദെയുടെ ആരോഗ്യ നില തൃപ്തികരം

Newsroom

ഇന്ന് ഐ എസ് എൽ ഫൈനലിനിടയിൽ ഏവരെയും ആശങ്കയിൽ ആക്കിയ പരിക്ക് ആയിരുന്നു മുംബൈ സിറ്റിയുടെ യുവതാരം അമയ് റണവാദയ്ക്ക് ഏറ്റത്. ഹാഫ് ടൈമിന് തൊട്ടു മുമ്പേറ്റ പരിക്ക് ഫുട്ബോൾ പ്രേമികളെയും ഗ്രൗണ്ടിൽ ഉണ്ടായിരുന്നവരെയും ഒക്കെ ഭയപ്പെടുത്തി. താരത്തിന് കൺകഷൻ ഏൽക്കുക ആയിരുന്നു. ബോധരഹിതനായ താരത്തെ ഉടൻ തന്നെ ആംബുലൻസിൽ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.

താരത്തിന്റെ നില തൃപ്തികരമാണെന്ന് ഐ എസ് എൽ അധികൃതർ അറിയിച്ചു. താരം ഇപ്പോൾ ആശുപത്രിയിലാണ്. ഒരു ദിവസം എങ്കിലും താരം നിരീക്ഷണത്തിൽ കഴിയും. തലയ്ക്ക് ഏൽക്കുന്ന പരിക്കുകൾ ഫുട്ബോളിൽ വളരെ കരുതലോടെ കാണുന്നതാണ്. അമെയ് റാണവാദെ ഉടൻ തന്നെ കളത്തിൽ തിരിച്ചെത്തും എന്നാണ് ഫുട്ബോൾ ലോകം പ്രതീക്ഷിക്കുന്നത്.