കേരള ബ്ലാസ്റ്റേഴ്സ് ഫ്രാൻസിൽ നിന്ന് ഒരു താരത്തെ കൊണ്ടുവരുന്നു

Newsroom

അവസാനം കേരള ബ്ലാസ്റ്റേഴ്സ് ലെസ്കോവിചിന് പകരക്കാരനെ കണ്ടെത്തിയിരിക്കുകയാണ്‌. ഫ്രഞ്ച് ഡിഫൻഡറുൻ ഡിഫൻസീവ് മിഡ്ഫീൽഡറും ആയ അലക്സാണ്ട്രെ കോഫിനെ കേരള ബ്ലാസ്റ്റേഴ്സ് ഉടൻ സ്വന്തമാക്കും എന്ന് IFTNewsMedia റിപ്പോർട്ട് ചെയ്യുന്നു. ഈ ട്രാൻസ്ഫർ വിൻഡോയിൽ കേരള ബ്ലാസ്റ്റേഴ്സ് അധികം വിദേശ സൈനിംഗുകൾ നടത്തിയിട്ടില്ല. നോഹ മാത്രമാണ് ക്ലബിൽ പുതുതായി എത്തിയ വിദേശ താരം. കോഫ് കൂടെ എത്തുന്നതോടെ ബ്ലാസ്റ്റേഴ്സിന്റെ വിദേശ സൈനിംഗുകൾ പൂർത്തിയാകും എന്ന് പ്രതീക്ഷിക്കപ്പെടുന്നു.

Picsart 24 07 19 10 19 19 915

ലൂണ,സൊട്ടിരിയോ, നോഹ, മിലോസ്, പെപ്ര എന്നിവരാണ് ഇപ്പോൾ ക്ലബിൽ ഉള്ള വിദേശ താരങ്ങൾ.

ഫ്രഞ്ച് ക്ലബായ സ്റ്റാഡ് മൽരെബെ കാനിൽ ആണ് കോഫ് കളിച്ചിരുന്നത്. ലെൻസ്, ഉഡിനെസെ തുടങ്ങിയ വലിയ ക്ലബുകൾക്ക് ആയി കളിച്ചിട്ടുണ്ട്. ഫ്രാൻസിന്റെ ദേശീയ യൂത്ത് ടീമുകൾക്ക് ആയും കളിച്ചിട്ടുണ്ട്.