ഈസ്റ്റ് ബംഗാൾ സെർബിയൻ ഡിഫൻഡറെ സ്വന്തമാക്കി

Newsroom

സെർബിയൻ ഡിഫൻഡർ അലക്‌സാണ്ടർ പാൻ്റിച്ചിനെ ഈസ്റ്റ് ബംഗാൾ സൈൻ ചെയ്‌തു ‌ ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഇന്ന് വന്നു. പരിക്കേറ്റ ജോസ് അൻ്റോണിയോ പാർഡോക്ക് പകരമാണ് പാന്റിച് എത്തുന്നത്.

ഈസ്റ്റ് ബംഗാൾ 24 02 15 16 13 54 051

31-കാരനായ സെൻ്റർ ബാക്ക്, പാൻ്റിച്ച്, വില്ലാറിയൽ സിഎഫ്, റെഡ് സ്റ്റാർ ബെൽഗ്രേഡ്, ഡൈനാമോ കൈവ് തുടങ്ങിയ മുൻനിര യൂറോപ്യൻ ക്ലബ്ബുകൾക്കായി കളിച്ചിട്ടുണ്ട്. മുമ്പ് സെർബിയയുടെ അണ്ടർ 19, അണ്ടർ 21 ടീമുകളെയും പ്രതിനിധീകരിച്ചിട്ടുണ്ട്. വിസ നടപടികൾ പൂർത്തിയാക്കിയാൽ പാന്റിച് ഈസ്റ്റ് ബംഗാൾ ക്യാമ്പിൽ എത്തും.