ആൽബിനോ ഗോമസ് പരിക്കേറ്റ് പുറത്ത്, കേരള ബ്ലാസ്റ്റേഴ്സിന് ആശങ്ക

Img 20211211 115754

ഞായറാഴ്ച ഒഡീഷ എഫ്‌സിക്കെതിരായ കേരള ബാാസ്റ്റേഴ്സിന്റെ അവസാന ഹോം മത്സരത്തിനിടെ ഗോൾകീപ്പർ ആൽബിനോ ഗോമസിന് പരിക്കേറ്റതായി കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി സ്ഥിരീകരിച്ചു. ആൽബിനോയുടെ നേരത്തെ ശസ്ത്രക്രിയ നടത്തിയ കാൽമുട്ടിന് തന്നെ ആണ് ഇപ്പോഴും പരിക്കേറ്റിരിക്കുന്നത്. നിലവിൽ പരിക്കിന്റെ തീവ്രതയും എത്ര കാലം താരം പുറത്തിരിക്കേണ്ടി വരും എന്നതും വ്യക്തമല്ല എന്ന് ക്ലബ് പറഞ്ഞു.

വിശദമായ പരിശോധനയ്ക്ക് ശേഷം മാത്രമെ കൂടുത വിവരം ലഭിക്കുകയുള്ളൂ. ഈ മാസം ഇനു ആൽബിനോ കളത്തിലേക്ക് തിരികെ എത്താൻ സാധ്യത ഇല്ല. യുവ ഗോൾ കീപ്പർ ഗിൽ ആകും നാളെ മുതൽ കേരളത്തിന്റെ വല കാക്കുക. ആൽബിനോയ്ക്ക് ക്ലബ് പൂർണ പിന്തുണ നൽകുന്നു എന്നും അദ്ദേഹം വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് ഞങ്ങൾ ആശംസിക്കുന്നു എന്നും ക്ലബ് ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു.

Previous articleഗാബ ടെസ്റ്റ് ഓസ്ട്രേലിയക്ക്, ഒമ്പതു വിക്കറ്റ് വിജയം
Next article400 ടെസ്റ്റ് വിക്കറ്റ് നേടുന്ന മൂന്നാമത്തെ ഓസ്ട്രേലിയൻ താരമായി ലിയോൺ