വയസിൽ കൃത്യമം: വിവാദ താരത്തിന് സസ്‌പെൻഷൻ

- Advertisement -

വയസിൽ കൃത്യമം കാണിച്ചെന്ന പേരിൽ വിവാദ നായകനായ ജംഷദ്‌പൂർ എഫ്സിയുടെ താരം ഗൗരവ് മുഖിക്ക് സസ്‌പെൻഷൻ. ഓൾ ഇന്ത്യ ഫുട്‌ബോൾ ഫെഡറേഷൻ ആണ് താരത്തിന് ആറു മാസത്തെ സസ്‌പെൻഷൻ വിധിച്ചിരിക്കുന്നത്.

മുൻപും വയസിൽ കൃത്യമം കാണിച്ചെന്ന പേരിൽ നടപടിക്കു വിധേയനായിരുന്ന ഗൗരവ് മുഖിക്ക് ഐഎസ്എലിൽ നൽകിയിരിക്കുന്ന കണക്കുകൾ പ്രകാരം 16 വയസ് മാത്രമാണ് പ്രായമുള്ളത്. എന്നാൽ വിവാദം ഉയർന്നതിനെ തുടർന്ന് ഗൗരവ് മുഖിയെ ഇക്കാര്യത്തിൽ ഒരു തീരുമാനം ഉണ്ടാവുന്നത് വരെ AIFF മത്സരങ്ങളിൽ നിന്നും വിലക്കിയിരുന്നു. തുടർന്ന് രേഖകൾ പരിശോധിച്ച ശേഷമാണ് ഗൗരവ് മുഖിക്ക് ആറു മാസത്തെ സസ്‌പെൻഷൻ ഡിസിപ്ലിനറി കമ്മറ്റി വിധിച്ചിരിക്കുന്നത്.

2015ൽ U16ൽ കളിക്കുമ്പോൾ വിലക്ക് നേരിട്ട താരത്തിന് എതിരെ അന്നത്തെ U16 മാനേജരും മൊഴി നൽകിയിട്ടുണ്ട്.

Advertisement