കേരള ബ്ലാസ്റ്റേഴ്സ് ഡിഫൻഡർ ഐബന് കാൽമുട്ടിന് ചെറിയ പരിക്കുണ്ട് എന്ന് ക്ലബ് സ്ഥിരീകരിച്ചു. താരത്തിന് ആർത്രോസ്കോപ്പിക് ശസ്ത്രക്രിയ വിജയകരമായി നടത്തിയതായും ക്ലബ് അറിയിച്ചു. നടപടിക്രമങ്ങൾ വിജയകരമാണെങ്കിലും, കേരള ബ്ലാസ്റ്റേഴ്‌സ് അദ്ദേഹം കളിക്കളത്തിലേക്ക് മടങ്ങിയെത്തുന്നത് സംബന്ധിച്ച് വ്യക്തതകളൊന്നും നൽകിയിട്ടില്ല. പരിക്ക് മൂലം കഴിഞ്ഞ സീസണിലെ ഭൂരിഭാഗം മത്സരങ്ങളും നഷ്ടമായ ഐയ്ബാന് ഇത് മറ്റൊരു തിരിച്ചടിയായി.

ഒരു മാസത്തിൽ അധികം കാലം താരം പുറത്തിരിക്കും എന്ന് തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഫുൾ ബാക്കായി ഇറങ്ങിയപ്പോൾ എല്ലാം നല്ല പ്രകടനം കാഴ്ചവെക്കാൻ ഐബാന് ആയിരുന്നു.