കേരള ബ്ലാസ്റ്റേഴ്സ് എഫ്സി ക്യാപ്റ്റൻ അഡ്രിയാൻ ലൂണയ്ക്ക് തൻ്റെ കുഞ്ഞിൻ്റെ ജനനത്തിൽ പങ്കെടുക്കാൻ വ്യക്തിഗത അവധി അനുവദിച്ചു. ടീമിൻ്റെ പ്രധാന കളിക്കാരനായ ഉറുഗ്വേൻ മിഡ്ഫീൽഡർ, ഈ പ്രത്യേക നിമിഷത്തിൽ കുടുംബത്തോടൊപ്പമുണ്ടാകാൻ ടീമിൽ നിന്ന് താൽക്കാലികമായി മാറും. ബ്ലാസ്റ്റേഴ്സ് ഇന്ന് ഔദ്യോഗിക പ്രസ്താവനയിലൂടെ ഈ കാര്യം അറിയിച്ചു.

സെപ്തംബർ 15 ന് പഞ്ചാബ് എഫ്സിക്കെതിരായ ഐഎസ്എൽ ഉദ്ഘാടന മത്സരത്തിന് മുന്നോടിയായി ലൂണ കൊച്ചിയിലേക്ക് മടങ്ങിയെത്തുമെന്ന് പ്രതീക്ഷിക്കുന്നു. കൃത്യസമയത്ത് ക്യാപ്റ്റൻ എത്തുമെന്ന ശുഭാപ്തി വിശ്വാസത്തിലാണ് കേരള ബ്ലാസ്റ്റേഴ്സ്.