അഡ്രിയാൻ ലൂണ കേരള ബ്ലാസ്റ്റേഴ്സ് പ്രീസീസൺ ക്യാമ്പിൽ ചേർന്നു

Newsroom

Picsart 24 07 11 19 14 14 778
Download the Fanport app now!
Appstore Badge
Google Play Badge 1

അഡ്രിയാൻ ലൂണ കേരള ബ്ലാസ്റ്റേഴ്സ് ടീമിനൊപ്പം ചേർന്നു. കേരള ബ്ലാസ്റ്റേഴ്സ് ടീം ഇപ്പോൾ തായ്ലാന്റിൽ പ്രീസീസൺ പരിശീലനത്തിലാണ്. ക്യാപ്റ്റൻ ലൂണ മാത്രമായിരുന്നു ടീമിനൊപ്പം ചേരാൻ ബാക്കിയുള്ള വിദേശ താരം. ബ്ലാസ്റ്റേഴ്സ് ലൂണയ്ക്ക് ഒരാഴ്ച അധികം വിശ്രമം നൽകിയിരുന്നു. ലൂണ ഇന്ന് ആണ് ടീമിനൊപ്പം ചേർന്നത്. ലൂണ തായ്ലന്റിൽ എത്തിയ ചിത്രങ്ങൾ ഇന്ന് ക്ലബ് പങ്കുവെച്ചു.

അഡ്രിയാൻ ലൂണ 24 07 11 19 16 58 398

മറ്റു വിദേശ താരങ്ങൾ ആയ നോഹ സദോയി, പെപ്ര, മിലോസ്, സൊട്ടാരിയോ എന്നിവർ നേരത്തെ ടീമിനൊപ്പം ചേർന്ന് പരിശീലനം ആരംഭിച്ചിരുന്നു. ലൂണ ഇന്ന് നടന്ന ബ്ലാസ്റ്റേഴ്സിന്റെ പ്രീസീസൺ മത്സരത്തിൽ പങ്കെടുത്തിരുന്നില്ല. നാളെ മുതൽ താരം പരിശീലനം ആരംഭിക്കും. അടുത്ത പ്രീസീസൺ മത്സരത്തിൽ ലൂണ കളിക്കും എന്നാണ് പ്രതീക്ഷ.