അബ്ദുൽ ഹക്കുവിന് പരിക്ക് വിന, കേരള ബ്ലാസ്റ്റേഴ്സ് സ്ക്വാഡിൽ ഇടമില്ല

- Advertisement -

കേരള ബ്ലാസ്റ്റേഴ്സ് പുതിയ സീസണായി ഇറങ്ങുമ്പോൾ യുവ ഡിഫൻഡർ അബ്ദുൽ ഹക്കു ടീമിനൊപ്പം ഉണ്ടാകില്ല. ഇന്ന് കേരള ബ്ലാസ്റ്റേഴ്സ് പ്രഖ്യാപിച്ച 25 അംഗ സ്ക്വാഡിൽ ഹക്കുവിന് ഇടം ലഭിക്കാത്തതോടെയാണ് ഹക്കുവിന്റെ പരിക്ക് ഗുരുതരമാണെന്ന് വ്യക്തമായത്. നേരത്തെ പ്രീസീസൺ സൗഹൃദ മത്സരങ്ങളിലും ഹക്കു പങ്കെടുത്തിരുന്നില്ല.

കഴിഞ്ഞ സീസണിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിലായിരുന്നു ഹക്കു കളിച്ചത്. ലാലിഗ പ്രീസീസണു മുമ്പ് നടന്ന പരിശീലനത്തിനിടെ ആയിരുന്നു ഹക്കുവിന് പരിക്കേറ്റത്. ഹക്കുവിന്റെ പരിക്ക് സാരമുള്ളതാണെന്നും മാസങ്ങളോളം പുറത്തിരിക്കേണ്ടി വരുമെന്നുമാണ് വിവരങ്ങൾ. കഴിഞ്ഞ സീസണിലും ഹക്കുവിനെ പരിക്ക് അലട്ടിയിരുന്നു.

ജനുവരിയിലേക്ക് പരിക്ക് മാറി ഹക്കുവിനെ മഞ്ഞ ജേഴ്സിയിൽ കാണാൻ കഴിയുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

Advertisement