2024-25 ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) സീസണിൻ്റെ ശേഷിക്കുന്ന കാലയളവിലേക്ക് എഫ് സി ഗോവ ഒരു പുതിയ സൈനിംഗ് പൂർത്തിയാക്കി. ഫോർവേഡ് ആരൻ ഡിസിൽവയുടെ മടങ്ങിവരവ് ആണ് ഇന്ന് എഫ്‌സി ഗോവ പ്രഖ്യാപിച്ചത്. 2017-ൽ എഫ്‌സി ഗോവയ്‌ക്കൊപ്പം യാത്ര ആരംഭിച്ച 27-കാരൻ, തൻ്റെ ജന്മനാടായ ടീമിൽ വീണ്ടും ചേരുന്നതിൽ സന്തോഷം പ്രകടിപ്പിച്ചു, ഒരിക്കൽ കൂടി ഗൗർസിനെ പ്രതിനിധീകരിക്കുന്നത് ഒരു ബഹുമതിയാണെന്ന് അദ്ദേഹം പറഞ്ഞു.
നിലവിലെ എഫ്‌സി ഗോവ ഹെഡ് കോച്ച് മനോലോ മാർക്വേസിൻ്റെ കീഴിൽ മുമ്പ് ഹൈദരാബാദ് എഫ്‌സിയിൽ കളിച്ചിട്ടുള്ള താരമാണ് ആരൻ. 2021-22 സീസണിലെ അവരുടെ ചരിത്രപരമായ ഐഎസ്എൽ കപ്പ് വിജയത്തിൽ അദ്ദേഹം ഭാഗമായിരുന്നു. 39 മത്സരങ്ങൾ ഗോവക്ക് ആയി കളിച്ചിട്ടുണ്ട്.