കഴിഞ്ഞ സീസൺ പ്ലേ ഓഫിൽ ബെംഗളൂരു എഫ് സിയെടുത്ത ഫ്രീകിക്ക് ക്വിക്ക് ഫ്രീകിക്ക് അല്ല എന്ന് ആവർത്തിച്ച് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുകമാനോവിച്. ഇന്ന് ഒഡീഷ എഫ് സിക്ക് എതിരായ മത്സരത്തിനു ശേഷം ഒരു ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ഇവാൻ വുകമാനോവിച്. ഇന്ന് കേരള ബ്ലാസ്റ്റേഴ്സ് നേടിയ ആദ്യ ഗോൾ ഒരു ക്വിക് ഫ്രീകിക്കിൽ നിന്നായിരുന്നു. ഇതും ബെംഗളൂരു എഫ് സി എടുത്ത ഫ്രീകിക്കും ബന്ധപ്പെടുത്തി ആയിരുന്നു ചോദ്യം.
കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് എടുത്ത ഫ്രീജിക്ക് ഫൗൾ നടന്ന് രണ്ടോ മൂന്നോ സെക്കൻഡിനകം ആയിരുന്നു. 2-3 സെക്കൻഡിൽ എടുക്കുന്നത് ആണ് ക്വിക്ക് ഫ്രീകിക്ക് എന്നും പറഞ്ഞ ഇവാൻ വുകമാനോവിച് ബെംഗളൂരു എടുത്ത ഫ്രീകിക്ക് 29 സെക്കൻഡുകൾ കഴിഞ്ഞാണെന്ന് ഓർമ്മിപ്പിച്ചു. മാത്രമല്ല അന്ന് റഫറി സ്പ്രേ ചെയ്തിട്ടുണ്ടായിരുന്നു. അങ്ങനെ ചെയ്താ വിസിലിനായി കാത്തിരിക്കണം എന്ന് നിർബന്ധമാണ്. ഇവാം പറഞ്ഞു.
റഫറിമാർ തെറ്റാണെന്ന് അല്ല താൻ പറയുന്നത് എന്നും റഫറിമാരെ മെച്ചപ്പെടാൻ ലീഗ് സഹായിക്കണം എന്നാണ് തന്റെ ആവശ്യം എന്ന് കോച്ച് പറഞ്ഞു. അതിനുള്ള ടെക്നോളജിയും സൗകര്യങ്ങളും ലീഗ് ഒരുക്കമണം. കോച്ച് പറഞ്ഞു.