ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്ന് നടന്ന മത്സരത്തിൽ ചെന്നൈയിൻ എഫ്‌സിക്കെതിരെ 2-2 എന്ന സമനില പിടിച്ച് മുഹമ്മദൻ എസ്‌സി. അവസാന നിമിഷ ഗോളിൽ ആയിരുന്നു മൊഹമ്മദൻസിന്റെ വിജയം.
ലാൽഡിൻപുയ പച്ചുവ (10′), ലൂക്കാസ് ബ്രാംബില്ല (49′) എന്നിവരുടെ ഗോളുകളിലൂടെ ചെന്നൈയിൻ എഫ്‌സി 2-0 എന്ന നിലയിൽ മുന്നിലെത്തിയിരുന്നു. എന്നിരുന്നാലും, മത്സരത്തിന്റെ അവസാനം വരെ മുഹമ്മദൻ എസ്‌സി പൊരുതി.
അധിക സമയത്ത് മൻവീർ സിംഗ് (90+5′) ഗോൾ നേടി അവർക്ക് പ്രതീക്ഷ നൽകി. സ്റ്റോപ്പേജ് സമയത്തിന്റെ അവസാനം 102ആം മിനുറ്റിൽ കിട്ടിയ പെനാൽറ്റി റെംസംഗ ലക്ഷ്യത്തിൽ എത്തിച്ച് സമനിലയും നേടി.