മിലൻ സിംഗിനെ മൊഹമ്മദൻസ് സ്വന്തമാക്കി

Img 20210730 231406

മുൻ കേരള ബ്ലാസ്റ്റേഴ്സ് മിഡ്ഫീൽഡ് താരമായിരുന്ന മിലൻ സിംഗ് മൊഹമ്മദൻസുമായി കരാർ ഒപ്പുവെച്ചു. ഒരു വർഷത്തെ കരാറിലാണ് മിലൻ സിംഗ് ഒപ്പിവെച്ചത്. കഴിഞ്ഞ സീസണിൽ ഈസ്റ്റ് ബംഗാളിനു വേണ്ടി ആയിരുന്നു മിലൻ സിംഗ് കളിച്ചിരുന്നത്. അവിടെ കാര്യമായി തിളങ്ങാൻ മിലൻ സിങിനായിരുന്നില്ല.

മണിപ്പൂർ സ്വദേശി മിലൻ സിംഗ് 2017-18 സീസണിലാണ് കേരള ബ്ലാസ്റ്റേഴ്സിനായി കളിച്ചത്. മുൻ സീസണിൽ ഡെൽഹി ഡൈനാമോസിനു വേണ്ടിയും മുംബൈ സിറ്റിക്കു വേണ്ടിയും നോർത്ത് ഈസ്റ്റിനു വേണ്ടിയും മിലൻ സിംഗ് ഐ എസ് എല്ലിൽ ഇറങ്ങിയിട്ടുണ്ട്. ഇതുവരെ ഐ എസ് എല്ലിൽ 70ൽ അധികം മത്സരങ്ങൾ കളിച്ചിട്ടുള്ള മിലൻ സിങ് രണ്ട് ഗോളുകളും ഒരു അസിസ്റ്റും നേടിയിട്ടുണ്ട്.

Previous articleഏഴാം ദിനവും കുതിപ്പ് തുടർന്ന് ചൈന, രണ്ടാം സ്ഥാനത്ത് തുടർന്ന് ജപ്പാൻ
Next articleവനിന്‍ഡു ഹസരംഗയെ സ്വന്തമാക്കുവാനായി ഐപിഎൽ ഫ്രാഞ്ചൈസികള്‍