ISL-ലെ ഡിസംബറിലെ മികച്ച യുവതാരമായി പി വി വിഷ്ണു

Newsroom

Picsart 25 01 06 19 44 14 296
Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ത്യൻ സൂപ്പർ ലീഗിൽ ഡിസംബറിലെ ഏറ്റവും മികച്ച യുവതാരത്തിനുള്ള പുരസ്കാരം മലയാളി താരം പിവി വിഷ്ണുവിന്. സമീപ കാലത്തെ മികച്ച പ്രകടനങ്ങൾ ആണ് വിഷ്ണുവിനെ ഈ പുരസ്കാരത്തിന് അർഹനാക്കിയത്. ഡിസംബറിൽ ഈസ്റ്റ് ബംഗാളിനായി രണ്ട് ഗോളുകളും ഒരു അസിസ്റ്റും വിഷ്ണു സംഭാവന ചെയ്തിരുന്നു.

Vishnu

ഈ സീസണിൽ എമേർജിംഗ് പ്ലെയർ ഓഫ് ദ മന്ത് അവാർഡ് നേടുന്ന ആദ്യത്തെ ഈസ്റ്റ് ബംഗാൾ താരമാണ് വിഷ്ണു മാറി. നോർത്ത്ഈസ്റ്റ് യുണൈറ്റഡ് എഫ്‌സിയുടെ നിക്‌സണെയും എഫ്‌സി ഗോവയുടെ ബ്രിസൺ ഫെർണാണ്ടസിനേയും ആണ് വിഷ്ണു ഈ പുരസ്കാരത്തിനായുള്ള പോരിൽ പിറകിൽ ആക്കിയത്.

ഡിസംബറിൽ പഞ്ചാബിന് എതിരെ വിഷ്ണു ഒരു ഗോളും ഒരു അസിസ്റ്റും സംഭാവന ചെയ്തിരുന്നു. ചെന്നൈയിന് എതിരെയും താരം സ്കോർ ചെയ്തു. 23കാരനായ വിഷ്ണു കാസർഗോഡ് സ്വദേശിയാണ്.