വ്യാഴാഴ്ച ജെആർഡി ടാറ്റ സ്‌പോർട്‌സ് കോംപ്ലക്‌സിൽ നടന്ന ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്‌എൽ) 2024-25 സെമിഫൈനൽ ആദ്യ പാദത്തിൽ മോഹൻ ബഗാൻ സൂപ്പർ ജയന്റിനെതിരെ ജാംഷഡ്പൂർ എഫ്‌സിക്ക് 2-1ന്റെ വിജയം. ഹാവി ഹെർണാണ്ടസ് സ്റ്റോപ്പേജ് സമയത്ത് നേടിയ ഗോളിൽ ആണ് ജംഷഡ്പൂർ വിജയം ഉറപ്പിച്ചത്.

24-ാം മിനിറ്റിൽ ജാവിയർ സിവേറിയോ പന്ത് വലയിലേക്ക് ഹെഡ് ചെയ്തതോടെ ജാംഷഡ്പൂർ ലീഡ് നേടി. എന്നിരുന്നാലും, അതിശയകരമായ ഒരു ഫ്രീ-കിക്കിലൂടെ ജേസൺ കമ്മിംഗ്സ് മോഹൻ ബഗന് സമനില നേടി. 91-ാം മിനിറ്റിൽ, ഹെർണാണ്ടസ് റിത്വിക് ദാസിന്റെ പാസിൽ നിന്ന് വിജയ ഗോൾ നേടി. ഏപ്രിൽ 7 ന് കൊൽക്കത്തയിൽ രണ്ടാം പാദം നടക്കും.