ഐഎസ്എല്‍ സെമിഫൈനലിൽ ഇന്ന് ബെംഗളൂരു എഫ്‌സിയും എഫ്‌സി ഗോവ പോരാട്ടം

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ന് വൈകുന്നേരം 7:30 ന് ശ്രീ കണ്ഠീരവ സ്റ്റേഡിയത്തിൽ നടക്കുന്ന ഐഎസ്എൽ 2024-25 സെമി ഫൈനലിന്റെ ആദ്യ പാദത്തിൽ ബെംഗളൂരു എഫ്‌സിയും എഫ്‌സി ഗോവയും ഏറ്റുമുട്ടും. മുംബൈ സിറ്റി എഫ്‌സിയെ 5-0 ന് പരാജയപ്പെടുത്തിയാണ് ബെംഗളൂരു എഫ്‌സി സെമിയിലേക്ക് പ്രവേശിച്ചത്. എഫ്‌സി ഗോവ 24 മത്സരങ്ങളിൽ നിന്ന് 48 പോയിന്റുമായി ലീഗ് പട്ടികയിൽ രണ്ടാം സ്ഥാനം നേടി നേരിട്ട് സെമിയിൽ എത്തുക ആയിരുന്നു.

1000124369

ബെംഗളൂരു എഫ്‌സിയുമായി കഴിഞ്ഞ നാല് തവണ ഏറ്റുമുട്ടിയപ്പോൾ തോൽവിയറിയാത്ത ഗോവ ആ പ്രകടനം തുടരാൻ ആകും ലക്ഷ്യമിടുന്നത്.

ആദ്യ പാദത്തിലെ മുൻതൂക്കം നേടുക എന്ന ലക്ഷ്യത്തോടെ ഇരു ടീമുകളും കളിക്കളത്തിലിറങ്ങുമ്പോൾ ആവേശകരമായ മത്സരത്തിനാകും ഇന്ന് വേദിയൊരുങ്ങിയിരിക്കുന്നു.