ഇറാൻ പരിശീലകൻ കാർലോസ് കുരോസ് ഇറാന്റെ പരിശീലകനായി തന്നെ തുടരും. പോർച്ചുഗീസ് പരിശീലകന്റെ കരാർ പുതുക്കാൻ ഇറാൻ ഫുട്ബോൾ അസോസിയേഷൻ തീരുമാനിച്ചു. മാസങ്ങൾ മാത്രം ബാക്കിയുള്ള ഏഷ്യാ കപ്പിനായി ഇറാനെ ഒരുക്കലാകും കാർലോസിന്റെ പ്രധാന ദൗത്യം. 2011 മുതൽ ഇറാന്റെ പരിശീലകനാണ് ഇദ്ദേഹം.
ലോകകപ്പിൽ ഗ്രൂപ്പ് ഘട്ടം കടന്നില്ല എങ്കിലും മികച്ച പ്രകടനമായിരുന്നു ഇറാൻ കാർലോസ് കുരോസിന്റെ കീഴിൽ നടത്തിയത്. ഇറാനെ 90 മത്സരങ്ങളിൽ ഇതുവരെ പരിശീലിപ്പിച്ച കാർലോസിന്റെ കീഴിൽ വെറും 11 മത്സരങ്ങൾ മാത്രമെ ഇറാൻ പരാജയപ്പെട്ടിട്ടുള്ളൂ. 55 വിജയങ്ങളും 24 സമനിലയും ഇറാൻ ഇദ്ദേഹത്തിന്റെ കീഴിൽ നേടി.
മുമ്പ് പോർച്ചുഗൽ ദേശീയ ടീമിന്റെയും പരിശീലകനായിട്ടുണ്ട്. മാഞ്ചസ്റ്റർ യുണൈറ്റഡിൽ സർ അലക്സ് ഫെർഗൂസന്റെ അസിസ്റ്റന്റുമായിരുന്നു.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial