ചെൽസിക്ക് തുടർച്ചയായ രണ്ടാം പരാജയം

Newsroom

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ചെൽസിക്ക് തുടർച്ചയായ രണ്ടാം മത്സരത്തിലും പരാജയം. ഇന്ന് നടന്ന മത്സരത്തിൽ അവർ ഇപ്സ്വിച് ടൗണിനോടാണ് പരാജയപ്പെട്ടത്. മറുപടിയില്ലാത്ത രണ്ടു ഗോളുകൾക്ക് ആയിരുന്നു ചെൽസിയുടെ പരാജയം. ഇത് തുടർച്ചയായ മൂന്നാം മത്സരത്തിലാണ് ചെൽസി പോയിന്റ് നഷ്ടപ്പെടുത്തുന്നത്.

1000777982

ഇന്ന് മത്സരത്തിൽ 12ആം മിനുട്ടിൽ തന്നെ ഹോം ടീമായ ഇപ്സ്വിച് ലീഡ് എടുത്തു. ഒരു പെനാൽറ്റിയിൽ നിന്ന് ലിയാം ഡിലാപ് ആണ് ഇപ്സ്വിചിനായി ഗോൾ നേടിയത്. ആദ്യ പകുതിയിൽ ജാവോ ഫെലിക്സിലൂടെ ചെൽസി ഗോൾ മടക്കി എങ്കിലും വാർ പരിശോധനയിൽ ആ പാസ് നിഷേധിക്കപ്പെട്ടു.

രണ്ടാം പകുതിയിൽ 53ആം മിനുട്ടിൽ ഹച്ചിൻസൺ ചെൽസി വലയിലേക്ക് രണ്ടാം ഗോൾ എത്തിച്ച് ഇപ്സിചിന്റെ ലീഡ് ഇരട്ടിയാക്കി. സ്കോർ 2-0.

ഈ പരാജയത്തോടെ ചെൽസി ലീഗിൽ ഇപ്പോൾ 35 പോയിന്റുമായി നാലാം സ്ഥാനത്താണ്. ഇപ്സിച് ഈ ജയത്തോടെ 15 പോയൊന്റുമായി 18ആം സ്ഥാനത്ത് നിൽക്കുന്നു.